ഓണാഘോഷവും എൻഡോവ്മെൻ്റ് വിതരണവും

കുണ്ടറ: ബോർഡർ വാരി ഴേയ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഓണാഘോഷത്തോടനു ബന്ധിച്ച് കലാകായിക മത്സരങ്ങളും, എൻഡോവ്മെൻറ് വിതരണവും, ഗാന്ധിഭവനിലെ അഗതികൾക്ക് ഓണക്കോടി വിതരണവും, വീരമൃത്യു വരിച്ച സൈനീകരുടെ കുടുംബങ്ങൾക്കുള്ള ആദരവും സംഘടിപ്പിച്ചു. പുത്തൻചന്ത സ്നേഹാലയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു. ബോർഡർ വാരിയേഴ്സ് പ്രസിഡൻ്റ് നസിം കടയ്ക്കൽ അധ്യക്ഷനായി. പി സി വിഷ്ണുനാഥ് എം എൽ എ, ഡോ: പുനലൂർ സോമരാജൻ, നെടുംമ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഗിരിജാകുമാരി, കണ്ണനല്ലൂർ പോലീസ് എസ് എച്ച് ഒ വി.ജയകുമാർ, പി ജയചന്ദ്രകുറുപ്പ് ,മഹേശ്വരൻപിള്ള, ഷീല ഉല്ലാസ്, രവികുമാർ ,ദേവ ദാസൻ എൻ, പ്രസന്ന രാമചദ്രൻ ,എസ് ജി കെ പിള്ള, സുനി നാസിം, വിനു എസ്, സന്തോഷ്, ശ്യാമ സുനിൽ കുമാർ അഡ്വ.സുനിൽ കെ തിരുമുറ്റം എന്നിവർ സംസാരിച്ചു.

Advertisement