നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കുണ്ടറ : കുഞ്ഞുമായി കൊല്ലത്തെ ആശുപത്രിയിലേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് ഓട്ടോകളിലും ബൈക്കിലും അപകടം. ഇടിച്ച് ബൈക്ക് യാത്രികനായ കുമ്പളം കുന്നത്തുവീട്ടിൽ ആൽബിൻ (57) മരിച്ചു. കേരളപുരം മണ്ഡലം ജംഗ്ഷൻ ബിബിൻ നിവാസിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
പലകരണം മറിഞ്ഞ് ഓട്ടോകളും കൈവരികളും ഇടിച്ച് തകർത്ത് മറിഞ്ഞ ആംബുലൻസിലുണ്ടായിരുന്നവർ, ആംബുലൻസ് ഡ്രൈവർ പെരുമ്പുഴ മുണ്ടയ്ക്കൽ സ്വദേശി അഭിഷേക് (24) എന്നിവർക്കും പരിക്കേറ്റു. ഇവരെ കൊല്ലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45ഓടെ കൊല്ലം തിരുമംഗലം ദേശീയപാതയിൽ കേരളപുരം ജംഗ്ഷനിലായിരുന്നു അപകടം. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്നു ആംബുലൻസ്. ആംബുലൻസ് അപകടകരമായ വിധത്തിലാണ് ഓടിച്ചിരുന്നത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടകരമാംവിധമായിരുന്നു ഓംമ്‌നി ആംബുലൻസ് ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഭാര്യ – നിർമല. മക്കൾ – സീബ, സിബിൻ.

Advertisement