കലയപുരത്ത് വീട്ടിൽ നിന്നും ബൈക്ക് മോഷണം പോയി

Advertisement

കൊട്ടാരക്കര. കലയപുരത്ത് വീട്ടിൽ നിന്നും ബൈക്ക് മോഷണം പോയി.കലയപുരം ജംഗ്ഷന് സമീപം ഊന്നംകല്ലിൽ പടിഞ്ഞാറ്റത്തിൽ വീട്ടിൽ അഭിലാഷിന്റെ വീട്ടിൽ നിന്നുമാണ് ബൈക്ക് മോഷണം പോയത്.പുലർച്ചെ 3 മണിയോടെ ആയിരുന്നു 

വീടിന്റെ മതിൽ ചാടിക്കടന്ന്പോർച്ചിൽ വെച്ചിരുന്ന ബൈക്ക് ഏകദേശം 20 വയസോളം പ്രായമുള്ള ഒരു യുവാവ്  എടുത്തുകൊണ്ടു പോകുന്നതിന്റെ സിസി ടി വി  ദൃശ്യങ്ങൾ ലഭിച്ചു.വീട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ നിന്നുമാണ് ദൃശ്യങ്ങൾ ലഭിച്ചത് .കൊട്ടാരക്കര പോലീസിൽ പരാതി നൽകി.

Advertisement