സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ല,ബാങ്ക് അവധിയായി, നെല്‍ കര്‍ഷകര്‍ക്ക് ഓണം ദുരിതത്തില്‍

പാലക്കാട് . ഓണത്തിന് മുന്‍പ് കഴിഞ്ഞ ആറ് മാസത്തെ നെല്ല് സംഭരണതുക നല്‍കുന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാതായതോടെ കര്‍ഷകര്‍ക്ക് ഓണം ദുരിതത്തിലായി.ഒരു വിഭാഗം കര്‍ഷകര്‍ക്ക് മാത്രം നാമമാത്രമായ തുക നല്‍കിയതിലൂടെ കര്‍ഷകരെ സര്‍ക്കാര്‍ പലതട്ടിലാക്കുകയാണെന്ന് കര്‍ഷകസംഘടനകള്‍ പറയുന്നു.ആകത്തുകയുടെ 28 ശതമാനം പണം മാത്രമാണ് പല കര്‍ഷകരുടേയും അക്കൗണ്ടില്‍ എത്തിയിട്ടുളളു


മന്ത്രിമാരുടെ വാക്കും പാഴ്വാക്കായി…ഓണത്തിന് മുന്‍പ് ആറ് മാസം മുന്‍പ് സംഭരിച്ച നെല്ലിന്റെ പണം കിട്ടുമെന്ന കര്‍ഷകരുടെ പ്രതീക്ഷ അസ്ഥാനത്തായി.നീണ്ട ബാങ്ക് അവധികളിലേക്ക് കടന്നതോടെ ഇനി പണം നല്‍കുമെങ്കില്‍ തന്നെ ഓണം കഴിഞ്ഞേ അത് കര്‍ഷകരുടെ കൈകളിലേക്കെത്തു..ഇതോടെ പ്രതിസന്ധികള്‍കൊണ്ട് നില്‍ക്കക്കള്ളിയില്ലാത്ത ഓണമായി കര്‍ഷകര്‍ക്ക്

അവിടവിടെ ചിലകര്‍ഷകര്‍ക്ക് മാത്രം കുറച്ച് പണം അക്കൗണ്ടില്‍ ഇട്ട് നല്‍കിയതിലൂടെ കര്‍ഷകരെ തന്നെ പല തട്ടിലാക്കുകയാണ് സര്‍ക്കാരെന്നാണ് പ്രതിപക്ഷ കര്‍ഷകസംഘടനകള്‍ പറയുന്നത്. സംസ്ഥാനത്താകെ ഇരുപത്തിയേഴായിരത്തില്‍പ്പരം കര്‍ഷകര്‍ക്കാണ് സംഭരണതുക ഇനിയും ലഭിക്കാനുളളത്.

Advertisement