ഓണം വാരാഘോഷത്തിന് തുടക്കം,ഓണാഘോഷത്തിമിര്‍പ്പിലേക്ക് തലസ്ഥാനം

തിരുവനന്തപുരം .സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ച് തലസ്ഥാന നഗരം ദീപാലങ്കൃതമായി. കവടിയാർ മുതൽ മണക്കാട് വരെ പ്രകാശപൂരിതമാക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും വിനോദ സഞ്ചാര വകുപ്പിൻ്റെ പതാക ഉയർത്തലും മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.മാസ്കും ആള്‍ക്കൂട്ട നിയന്ത്രണവുമില്ലാത്ത ഓണാഘോഷത്തിമിര്‍പ്പിലേക്ക് കടക്കുകയാണ് മലയാളികൾ…

നാടും നഗരവും ഓണത്തെ വരവേൽക്കാൻ ഒരുങ്ങി.ഓണാഘോഷ പരിപാടികളുടെ വരവ് അറിയിച്ച് പതിവുപോലെ തലസ്ഥാന നഗരി വൈദ്യുത ദീപാലങ്കാരങ്ങളാൽ നിറഞ്ഞു..

കനകക്കുന്നിലേക്കും മ്യൂസിയം വളപ്പിലേക്കും, നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിലേക്കും ജനങ്ങൾ ഒഴുകി തുടങ്ങി.

കവടിയാർ മുതൽ മണക്കാട് വരെയുള്ള വിവിധ സ്ഥാപനങ്ങളും ദീപലങ്കാരത്തിൻ്റെ ഭാഗമായി.ഇന്ന് വൈകുന്നേരം കനകക്കുന്നിൽ മുഖ്യമന്ത്രി തിരി തെളിയിക്കുന്നതോടെ സർക്കാരിൻ്റെ ഓണം വാരാഘോഷത്തിന് ഔദ്യോഗിക തുടക്കമാകും…

Advertisement