പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം . പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ 5 മണി മുതൽ 2 മണി വരെയാണ് നിയന്ത്രണം. വിമാനത്താവളം മുതൽ പൗണ്ട്കടവ് വരെയുള്ള റോഡ്, ഓൾ സെയിൻ്റ്സ് മുതൽ പുളിമൂട് വരെ ഉള്ള റോഡ്, സെക്രട്ടേറിയറ്റിനും സെൻട്രൽ സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം. ഇവിടെ വാഹനം പാർക്ക് ചെയ്യുന്നത് നിരോധിച്ചു. പാർക്ക് ചെയ്യുന്ന വാഹനങ്ങളെ നീക്കം ചെയ്യുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. അഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുന്നവർ വെൺപലവട്ടം, ചാക്ക, വലിയതുറ വഴി പോകണം. രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്നവര് വെൺപാലവട്ടം, അനന്തപുരി ഹോസ്പിറ്റൽ സർവീസ് റോഡ് വഴിയും പോകണം. സെൻട്രൽ സ്റ്റേഡിയത്തിൽ എത്തുന്നവർക്ക് പനവിളയിലും ഊറ്റുകുഴിയിലും ആളുകളെ ഇറക്കാം. വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര മൈതാനത്തും, ഈഞ്ചക്കൽ തിരുവല്ലം റോഡിന് ഇരുവശത്തും പാർക്ക് ചെയ്യാം.

Advertisement