വയോജനങ്ങളുമായും പെന്‍ഷനേഴ്‌സ് പ്രതിനിധികളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം ഇന്ന്

തിരുവനന്തപുരം. നവകേരള സദസ്സിന്റെ തുടര്‍ച്ചയായി വയോജന സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന ആശയം മുന്‍നിര്‍ത്തി വയോജനങ്ങളുമായും പെന്‍ഷനേഴ്‌സ് പ്രതിനിധികളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി തിരുവനന്ത പുരത്ത് ഇന്ന് നടക്കും… വ്യത്യസ്ത പ്രാവീണ്യം തെളിയിച്ചവർ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ഡോ. ആര്‍ ബിന്ദു, വി. ശിവന്‍കുട്ടി, ജി. ആര്‍ അനില്‍, ജില്ലയിലെ എംഎല്‍എമാര്‍ എന്നിവരും പങ്കെടുക്കും.

Advertisement