പരാജയത്തിന്‍റെ പാഠങ്ങള്‍ മറന്ന് സര്‍ക്കാര്‍,നെല്ല് സംഭരണത്തിലെ പുതിയ തീരുമാനത്തിനെതിരേ കുട്ടനാട്ടിൽ വ്യാപക പ്രതിഷേധം

ആലപ്പുഴ. പരാജയപാഠം മറന്നു, നെല്ല് സംഭരണം സഹകരണസംഘങ്ങളെ ഏൽപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ കുട്ടനാട്ടിൽ വ്യാപക പ്രതിഷേധം. കൊയ്ത്തും സംഭരണവും കുട്ടനാട്ടിൽ തകൃതിയായി നടക്കുമ്പോഴാണ് സർക്കാർ തീരുമാനം കർശകരെ ആശങ്കലാക്കുന്നത്

നെല്ല് സംഭരണം മുൻപ് സഹകരണസംഘങ്ങളെ ഏൽപ്പിച്ച് പരാജയപ്പെട്ടതിന്റെ കയ്‌പേറിയ ഓർമ്മകളാണു കർഷകനു മുന്നിലുള്ളത്.
നെല്ല് സംഭരിക്കാനും സൂക്ഷിച്ചുവെക്കാനും സഹകരണസംഘങ്ങൾക്ക് സൗകര്യം കുറവാണ്. സ്വന്തമായി മില്ലുകളില്ല, ഗോഡൗൺ സൗകര്യമുള്ളത് കുറച്ചുസംഘങ്ങൾക്ക് മാത്രമെന്നതും പ്രശ്നമാണ്.

മില്ലുകൾ വാടകയ്‌ക്കെടുത്ത് നെല്ലുകുത്തി അരിയാക്കി നൽകാനാണ് സർക്കാർ സംഘങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം.നെല്ലുവില വിതരണം അവരെ ഏൽപ്പിച്ചത് നിരാശാജനകമാണെന്ന് നെൽക്കർഷക സംരക്ഷണസമിതി പറയുന്നത്

ഏതാനും വർഷംമുൻപ് രണ്ടാംകൃഷി നെല്ലെടുപ്പുസമയത്ത് മില്ലുടമകൾ തർക്കംകാരണം നെല്ല് സംഭരിക്കാൻ തയ്യാറാകാതിരുന്നു. പാടത്ത് കെട്ടിക്കിടന്നതിനെത്തുടർന്ന് സഹകരണസംഘങ്ങൾവഴി നെല്ല് സംഭരിക്കാൻ സർക്കാർ തീരുമാനിച്ചു. നെല്ലുസംഭരിച്ചുവെക്കാൻ എന്നാൽ കഴിയുന്നതരത്തിൽ സംഭരണകേന്ദ്രങ്ങൾ കണ്ടെത്തണമെന്ന് നിർദേശിച്ചെങ്കിലും പ്രാവർത്തികമായില്ല.

Advertisement