പിആർഎസ് വായ്പ കര്‍ഷകരുടെ സിബില്‍ സ്കോറിനെ ബാധിക്കരുതെന്ന് ഹൈക്കോടതി

Advertisement

കൊച്ചി. പിആർഎസ് വായ്പ കര്‍ഷകരുടെ സിബില്‍ സ്കോറിനെ ബാധിക്കരുതെന്ന് ഹൈക്കോടതി. പിആർഎസ് വായ്പ എങ്ങനെ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കുമെന്ന് കോടതി ആരാഞ്ഞു. സപ്ലൈകോയും ബാങ്കും തമ്മിലാണ് വായ്പ കരാർ. സപ്ലൈകോയാണ് വായ്പ എടുക്കുന്നത് .പിന്നെ എങ്ങനെയാണ് കർഷകർക്ക് മേൽ ബാധ്യത വരുന്നതെന്ന് കോടതി ചോദിച്ചു. പിആർഎസ് വായ്പയുമായി ബന്ധപ്പെട്ട് സിബിൽ സ്‌കോർ കുറയുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതിയിൽ സമർപ്പിച്ച ഒരുകൂട്ടം ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. ഇക്കാര്യത്തിൽ സപ്ലൈകോ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു. ഇതുസംബന്ധിച്ച് സമർപ്പിക്കപ്പെട്ട ഹർജികൾ അടുത്ത ബുധനാഴ്ച പരിഗണിക്കും. നേരത്തെ കുട്ടനാട്ടിൽ പിആർഎസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ നൽകിയില്ലെന്ന് ആരോപിച്ച് കർഷകൻ ആത്മഹത്യ ചെയ്തിരുന്നു.

Advertisement