കല്‍പ്പാത്തി ആഗ്രഹാരവീഥികളിലെ രഥപ്രയാണത്തിന് ഇന്ന് സമാപനം

Advertisement

പാലക്കാട്. കല്‍പ്പാത്തി ആഗ്രഹാരവീഥികളിലെ രഥപ്രയാണത്തിന് ഇന്ന് സമാപനം.മൂന്നാം തേരുത്സവ ദിവസമായ ഇന്ന് വൈകുന്നേരം ആയിരങ്ങള്‍ പങ്കെടുക്കുന്ന ദേവരഥ സംഗമം നടക്കും. പഴയകല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാളിനെയും ചാത്തപുരം പ്രസന്ന മഹാഗണപതിയേയുമാണ് ഇന്ന് തേരില്‍ ഏറ്റുക. തുടര്‍ന്ന് അഗ്രഹാര വീഥിയില്‍ തേരുകള്‍ പ്രയാണം നടത്തും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിവിധ ഗ്രാമവീഥികളിലൂടെ പ്രയാണം നടത്തുന്ന തേരുകള്‍ വൈകുന്നേരം സംഗമിക്കും.

രഥോത്സവത്തോട് അനുബന്ധിച്ച് പാലക്കാട് താലൂക്കില്‍ ജില്ലാ കളക്ടര്‍ ഇന്ന് പ്രാദേശിക അവധി നല്‍കിയിട്ടുണ്ട്‌സമാപന ദിവസത്തെ തിരക്കുകള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പോലീസും ജില്ലാ ഭരണകൂടവും ഒരുക്കിയിട്ടുള്ളത്. പ്രായഭേദമന്യേ ആയിരങ്ങളാവും വൈകുന്നേരം നടക്കുന്ന ദേവരഥ സംഗമത്തിന് സാക്ഷ്യം വഹിക്കാന്‍ കല്‍പ്പാത്തിയിലേക്ക് ഒഴുകിയെത്തുക.

Advertisement