ആർ ഹേലി അനുസ്മരണവും പുരസ്ക്കാരദാനവും

എറണാകുളം. റിട്ട: അഗ്രികൾച്ചർ ഓഫീസേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആർ.ഹേലി അനുസ്മരണവും പുരസ്ക്കാരദാനവും നടന്നു. മുൻ കൃഷി ഡയറക്ടറും കൃഷി എഴുത്തിന്റെ കുലപതിയുമായ ആർ. ഹേലി അനുസ്മരണം നടന്നത്.
കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ ജനകീയ സമിതിയുടെ സംസ്ഥാന ചെയർമാനുമായ
അഡ്വ: P. ചന്ദ്രശേഖരൻ ആർ. ഹേലി പുരസ്ക്കാരം പ്രമുഖ ഫാം ജേർണ്ണലിസ്റ്റും റിട്ട: കൃഷി ജോയിന്റ് ഡയറക്ടറുമായ
സുരേഷ് മുതുകുളത്തിന് സമ്മാനിച്ചു.

ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവും
ഗ്രന്ഥകാരനുമായ മുരളീധരൻ തഴക്കര ആർ. ഹേലി അനുസ്മരണ പ്രഭാഷണം നടത്തി. റിട്ട: അഗ്രികൾച്ചർ ഓഫീസേഴ്സ് ഫോറം
പ്രസിഡന്റ് ആശാദേവി വർമ്മയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ
സെക്രട്ടറി ടി.എസ്. വിശ്വൻ, വി.ശ്രീകുമാർ , എന്നിവർ ആശംസാ പ്രസംഗം നടത്തി. പോൾസൺതാം രചിച്ച ആർ. ഹേലിയെക്കുറിച്ചുള്ള പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.

Advertisement