കൃഷിഭൂമി സ്മാർട്ടാക്കാം : പേറ്റന്റ് ലഭിച്ചു

      മണ്ണിന് പോരായ്മകള്‍ അറിയാം,അനുയോജ്യമായ വിള ഏതെന്ന് അറിയാം,കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കാം  ചെടികളിലെ രോഗനിര്‍ണയം നടത്താം കള കീട നിര്‍മ്മാര്‍ജ്ജനം എങ്ങനെയെന്നറിയാം, പച്ചക്കറികളിലെ വിഷം കണ്ടെത്താം           

കൃഷി ലാഭകരമാക്കുവാനും കർഷകരെ സഹായിക്കുവാൻ വേണ്ടി പുതിയ റോബോട്ട് രൂപകൽപന ചെയ്തു റോബോട്ട് കണ്ടുപിടിച്ചതിനു പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ .സൈനുദീൻ പട്ടാഴി ക്കു ഭാരത സർക്കാരിന്റെ പേറ്റന്റ് ഇന്ന് ലഭിച്ചു . സൗരോർജ്ജ ത്തിന്റെ സഹായത്താലാണ് റോബോട്ട് പ്രവർത്തിക്കുന്നത് . വിവിധ സെൻസറുകൾ , മാസ്റ്റർ , കൺട്രോളർ എന്നീ ഭാഗങ്ങൾ ഇതിലുണ്ട് . നിർമ്മിത ബുദ്ധി അല്ഗോരിതംസ് സഹായത്താൽ കിട്ടുന്ന ഡാറ്റകൾ വിശകലനം ചെയ്യും. സെൻസറുകൾ കൃഷി ഭൂമിയെ സ്കാൻ ചെയ്തു മണ്ണിന്റെ ജലത്തിന്റെ തോത് , പി .എച് ലെവൽ ,പോഷകങ്ങൾ , വിഷ പദാർത്ഥങ്ങൾ എന്നിവയെ തിട്ടപ്പെടുത്തി കർഷകരെ അറിയിക്കാൻ സാധിക്കും .

കളകൾ , കീടങ്ങൾ എന്നിവയെ കണ്ടെത്താനും അവയെ നിർമ്മാർജ്ജനം ചെയ്യുവാനും ഇതിൽ സംവിധാനം ഉണ്ട് . കൃഷി സ്ഥലത്തിനു ആവശ്യമായ വളങ്ങൾ എന്തൊക്കെയാണെന്ന് അറിയാനും സംവിധാനം ഇതിലുണ്ട് . നിർമ്മിത ബുദ്ധിയുടെ സഹായത്താൽ കാലാവസ്ഥ മുന്നറിയിപ്പ് കൊടുക്കുവാനും , കൃഷി ചെയ്യാനും , വിളവെടുക്കുവാൻ അനുയോജ്യമായ അവസരങ്ങൾ ഏതെന്നു കർഷകർക്ക് മുന്നറിയിപ്പ് കൊടുക്കുവാനും സാധിക്കും . പോര്ട്ടബിള് ഡി എൻ എ അനലൈസർ , ജലാന്തർ ഭാഗത്തുള്ള പഠനങ്ങൾക്ക് വേണ്ടി യുള്ള റോബോട്ട് , പച്ചക്കറിയിലെ വിഷം കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങൾ എന്നിവ കണ്ടെത്തിയതിനും , ഇനവേറ്റിവ് ഗവേഷണത്തിനും മുൻപ് ഭാരത സർക്കാരിന്റെ പേറ്റന്റുകൾ ഡോ . പട്ടാഴി ക്ക് ലഭിച്ചിരുന്നു

Advertisement