സംസ്ഥാന തദ്ദേശദിനാഘോഷം കൊട്ടാരക്കരയില്‍

Advertisement

കൊല്ലം: സംസ്ഥാന തദ്ദേശദിനാഘോഷവും മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണവും 18നും 19നും കൊട്ടാരക്കര വേദിയാകും. പട്ടണത്തിലൊരുക്കിയ വിവിധ കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ക്ക് 15ന് തുടക്കമാകും. 18ന് രാവിലെ 10ന് പ്രധാന വേദിയായ ജൂബിലി മന്ദിരത്തില്‍ സെമിനാറുകള്‍ക്ക് തുടക്കമാകും. തദ്ദേശസ്വയംഭരണമന്ത്രി എം.ബി. രാജേഷ് അക്കാദമിക് സെഷന്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനാകും. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം പി അജിത്കുമാര്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisement