ക്ഷീരോത്പാദക സംഘത്തിലെ സെക്രട്ടറിയെ ആക്രമിച്ച യുവാവ് പിടിയില്‍

Advertisement

കരുനാഗപ്പള്ളി: ക്ഷീരോത്പാദക സംഘത്തിലെ സെക്രട്ടറിയെ ആക്രമിച്ച ലാബ് അസിസ്റ്റന്റ് പോലീസ് പിടിയിലായി. പാവുമ്പ, പോളാല്‍ വടക്കതില്‍, നിതിന്‍ (34) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. മണപ്പള്ളി ക്ഷീരോത്പാദക സംഘത്തിലെ ലാബ് അസിസ്റ്റന്റായ പ്രതി എടുക്കുന്ന പാലിന്റെ അളവില്‍ കുറവ് ഉണ്ടെന്നും ഇത് കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും സംഘത്തിലെ സെക്രട്ടറി ഇയാളെ അറിയിച്ചു. ഇതില്‍ പ്രകോപിതനായ നിതിന്‍, മുറിയില്‍ നിന്നും കത്തി എടുത്ത് കൊണ്ട് വന്ന് സെക്രട്ടറിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കരുനാഗപ്പള്ളി പോലീസ് പിടികൂടുകയായിരുന്നു.

Advertisement