യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം അഞ്ചംഗ സംഘം പിടിയില്‍

Advertisement

കൊല്ലം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. ഇരവിപുരം സ്വദേശികളായ രതീഷ് (42), സ്റ്റെര്‍വിന്‍ (29), മാര്‍ക്കോസ് (42), എബിന്‍ (38), സിജിന്‍ എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
ഇരവിപുരത്തുള്ള ബാറിന്റെ പരിസരത്തുവച്ച് ശ്യാം എന്ന യുവാവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രതികള്‍ ശ്യാമിനെ ആക്രമിച്ചത്. പുത്തനഴികം എന്ന സ്ഥലത്ത് വെച്ച് ശ്യാമിനേയും സുഹൃത്തിനേയും അഞ്ചംഗ സംഘം തടഞ്ഞ് നിര്‍ത്തി മാരകമായി മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. തുടര്‍ന്ന് ശ്യാം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു.

Advertisement