തദ്ദേശസ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്,യുഡിഎഫിന് നേട്ടം

Advertisement

തിരുവനന്തപുരം.തദ്ദേശസ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് നേട്ടം.തിരഞ്ഞെടുപ്പ് നടന്ന 33 ഇടങ്ങളിൽ 32 ഇടത്തെയും ഫലം പുറത്തുവന്നു. 17 ഇടത്ത് യുഡിഎഫ് വിജയിച്ചു. എൽഡിഎഫ് 9 ഇടത്ത് വിജയിച്ചു. ബിജെപി നാല് വാർഡുകളിൽ വിജയിച്ചു. ആം ആദ്മിയും, എസ്ഡിപിഐയും ഓരോ സ്ഥലങ്ങളിൽ വിജയിച്ചു.

നഗരസഭകളിൽ തൽസ്ഥിതി.സംസ്ഥാനത്തെ നഗരസഭകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സീറ്റുകൾ നിലനിർത്തി പാർട്ടികൾ.ബിജെപി രണ്ടു സീറ്റുകൾ നിലനിർത്തി.എസ്ഡിപിഐ ഒരു സീറ്റ് നിലനിർത്തി. ആകെ മൂന്ന് നഗരസഭാ വാർഡുകളിലേക്കാണ് തിരഞ്ഞെടുപ് നടന്നത്.

ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിന് മികച്ച നേട്ടം.ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ മൂന്നിടത്തും യുഡിഎഫ്.ഒരു സിറ്റിംഗ് സീറ്റിൽ നിന്നാണ് യുഡിഎഫ് സീറ്റ് എണ്ണം മൂന്നായി.ഒരിടത്ത് ബിജെപിയും ഒരിടത്ത് എൽഡിഎഫും വിജയിച്ചു.മൂന്ന് സിറ്റിംഗ് സീറ്റിൽ നിന്ന് എൽഡിഎഫിന്റേത് ഒന്നായി കുറഞ്ഞു.

Advertisement