തദ്ദേശദിനാഘോഷത്തിന് കൊട്ടാരക്കരയില്‍ വര്‍ണാഭമായ തുടക്കം

സംസ്ഥാന തദ്ദേശദിനാഘോഷത്തിന് കൊട്ടാരക്കരയുടെ മണ്ണില്‍ വര്‍ണാഭമായ തുടക്കം. ഫെബ്രുവരി 18,19 തീയതികളില്‍ കൊട്ടാരക്കരയില്‍ നടത്തുന്ന സംസ്ഥാന തദേശാദിനാഘോഷത്തോട് അനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നിന്ന് ആരംഭിച്ചു. വര്‍ണാഭ വിളിച്ചോതി നഗരം ചുറ്റിയ ഘോഷയാത്ര കച്ചേരിമുക്ക്-ചന്തമുക്ക്-പുലമണ്‍ ജംഗ്ഷന്‍-രവി നഗറില്‍ സമാപിച്ചു .
കൊട്ടാരക്കര മുന്‍സിപ്പാലിറ്റി, കുളക്കട, മൈലം, നെടുവത്തൂര്‍, എഴുകോണ്‍, വെളിയം, കരിപ്ര, ഉമ്മന്നൂര്‍, പത്തനാപുരം മണ്ഡലത്തിലെയും വെട്ടിക്കവല മേലിലെ പഞ്ചായത്തില്‍ നിന്നുള്ള കുടുംബശ്രീ, ഹരിതകര്‍മ സേന-തൊഴിലുറപ്പ് തൊഴിലാളികള്‍ ജനപ്രതിനിധികള്‍, ജീവനക്കാര്‍ ആശ-അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ പങ്കാളികളായി. തെയ്യം, ചെണ്ടമേളം, മുത്തുക്കുട, ബാന്‍ഡ് സെറ്റ് നിശ്ചല ദൃശ്യങ്ങള്‍, പ്രച്ഛന്ന വേഷങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് അകമ്പടിയേകി.

Advertisement