ജനാധിപത്യ കലാ സാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാ പുരസ്കാരംശൂരനാട് രാജേന്ദ്രന്

തിരുവനന്തപുരം : അധ്യാപകനും , ഗാനരചയിതാവും സംവിധായകനും, സാമൂഹ്യ, സാംസ്ക്കാരിക പ്രവർത്തകനും ആയ ശൂരനാട് രാജേന്ദ്രന് ജനാധിപത്യ കലാസാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാ പുരസ്ക്കാരം. അധ്യാപനത്തോടൊപ്പം സാമുഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് പൂരസ്ക്കാരം നൽകുന്നതെന്ന് ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള അറിയിച്ചു .
2023 സെപ്തംബർ 2 ന് കോഴിക്കോട് ശിക്ഷക് സദനിൽ സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്ക്കാരം സമ്മാനിക്കും.

Advertisement