ദിവസം 1 മണിക്കൂർ മാത്രം ജോലി, ശമ്പളമാകട്ടെ 10 ലക്ഷം! ​ഗൂ​ഗിളിൽ എങ്ങനെ ജോലി ചെയ്യുന്നു- വെളിപ്പെടുത്തി ടെക്കി

തന്റെ ജോലി സമയവും ശമ്പളവും വെളിപ്പെടുത്തി ​ഗൂ​ഗിളിലെ എൻജിനീയർ രം​ഗത്ത്. താൻ പ്രതിദിനം ഒരു മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്നും എന്നാവ്‍ പ്രതിവർഷം 150,000ഡോളർ (ഏകദേശം ₹ 1.2 കോടി) സമ്പാദിക്കുന്നുണ്ടെന്നും എൻജിനീയർ വെളിപ്പെടുത്തി. താൻ ഒരിക്കലും ഒരു ദിവസം മുഴുവൻ ജോലി ചെയ്തിട്ടില്ലെന്നും ഡെവൺ എന്ന വ്യാജപേരിൽ ടെക്കി ഫോർച്യൂണിനോട് പറഞ്ഞു. ഇയാൾക്ക് സൈൻ-ഓൺ ബോണസും ലഭിച്ചു. വർഷാവസാന ബോണസ് പ്രതീക്ഷിച്ചിരിക്കുകയാണ്. മിനിമം ജോലി ചെയ്യുന്നുണ്ടെന്നും തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായാണ് ബുദ്ധി സംരക്ഷിക്കുന്നതെന്നും ഡെവൺ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ടെക്കി സുഹൃത്തിനൊപ്പം കമ്പനി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും ഇയാൾ പറയുന്നു. ​ഗൂ​ഗിളിൽ കോഡ് എഴുതുകയാണ് ഇയാളുടെ ജോലി. എന്നാൽ, രാവിലെ 10 മണിക്ക് ശേഷം താൻ ഇതുവരെ ലാപ്‌ടോപ്പ് തുറന്നിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു. മേലുദ്യോ​ഗസ്ഥരിൽ നിന്ന് നിർദേശം ലഭിക്കുന്നത് അറിയാതെ പോകില്ലേയെന്ന ചോദ്യത്തിന് ഇത് ലോകാവസാനമല്ലെന്നും രാത്രി വൈകി ലാപ്ടോപ് തുറക്കുമെന്നും ഇയാൾ മറുപടി നൽകി. മേധാവി നൽകുന്ന അസൈൻമെന്റുകൾ ചെയ്താണ് ആഴ്ച തുടങ്ങുന്നത്. തുടക്കത്തിൽ തന്നെ ജോലി നന്നായാൽ പിന്നീട് കാര്യങ്ങൾ സു​ഗമമാകും. സാധാരണയായി രാവിലെ 9 മണിക്ക് കുളിക്കാനും പ്രഭാതഭക്ഷണം ഉണ്ടാക്കാനും എഴുന്നേൽക്കും. പരമാവധി ഉച്ചക്ക് 11 വരെയെ ജോലി ചെയ്യൂ. രാത്രി 9 മുതൽ 10 വരെ തന്റെ സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കും. ഒന്നും ചെയ്യാതെ ശമ്പളം വാങ്ങുന്ന ആയിരക്കണക്കിന് ടെക് തൊഴിലാളികളിൽ ഒരാളായിട്ടാണ് താൻ സ്വയം കണക്കാക്കുന്നതെന്നും ഡെവോൺ പറഞ്ഞു.

97 ശതമാനം ജീവനക്കാരും മികച്ച ജോലി സ്ഥലമായിട്ടാണ് ​ഗൂ​ഗിളിനെ പരി​ഗണിക്കുന്നത്. യുഎസിലെ തൊഴിലാളികളിൽ 57% പേരുടെയും അഭിപ്രായം ഇതുതന്നെ. വലിയ ആനുകൂല്യങ്ങളാണ് ​ഗൂ​ഗിൾ തൊഴിലാളികൾക്ക് നൽകുന്നത്. വാഹനം, ജിം, ഭക്ഷണം എന്നിവക്ക് പുറമെ, ആകർഷകമായ ശമ്പളവും ​ഗൂ​ഗിൾ നൽകുന്നു. ദീർഘനേരം ജോലി ചെയ്യണമെങ്കിൽ, അത് തന്റെ സ്റ്റാർട്ട് അപ്പിലായിരിക്കുമെന്ന് എൻജിനീയർ പറയുന്നു. മിക്ക ആളുകളും ഗൂഗിൾ തിരഞ്ഞെടുക്കുന്നത് ജോലി-ജീവിത സന്തുലിതാവസ്ഥയും ആനുകൂല്യങ്ങളും കാരണമാണ്. നിങ്ങൾക്ക് വേണമെങ്കിൽ ആപ്പിളിൽ ജോലി ചെയ്യാം. ആപ്പിളിലെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർക്ക് ആരാധകരുണ്ട്. അവർ ദീർഘനേരം ജോലി ചെയ്യുന്നു. എന്നാൽ ഗൂഗിളിൽ, അവർ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് മിക്ക ആളുകൾക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Advertisement