ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്ക അകറ്റണം: കേണൽ ജോൺ വില്യം

തിരുവല്ല:
ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്ക അകറ്റുവാൻ
മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങൾ കണ്ണ് തുറന്ന് കാണാൻ ഭരണ നേതൃത്വങ്ങൾ ശ്രമിക്കണമെന്ന് സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിറ്റ്ല പറഞ്ഞു. തിരുവല്ല വൈ എം സി എ ഹാളിൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നേറ്റീവ് ക്രിസ്ത്യൻ സ് ഒന്നാം സംസ്ഥാന വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാർട്ടികളുടെ
കൊടി പിടിക്കുന്ന ഉപകരണങ്ങളായി മാത്രം ന്യൂനപക്ഷ വിഭാഗങ്ങളെ ചിലർ ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡൻ്റ് റവ.പി സി ജോസഫ് അധ്യക്ഷനായി.
മാർത്തോമ സഭ മുൻ വികാരി ജനറൽ റവ.ഡോ.ഡി ഫിലിപ്പ്, റാന്നി സെൻ്റ് തോമസ് കോളജ് അസ്സി.പ്രൊഫ. ഡോ: .കെ എം സുരേഷ്, ബിഷപ്പ് ഡോ: പത്രോസ് കൊച്ചുതറ, കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറി ജെസി ജോർജ്, പാസ്റ്റർ സാക് ജോൺ, ജെയിംസ് ചിങ്ങവനം, പാസ്റ്റർ എം ഐ ജോൺ, സംസ്ഥാന സെക്രട്ടറി മേജർ ജോൺ ശാമുവേൽ, പ്രമോഷണൽ സെക്രട്ടറി ജേക്കബ് ജോസഫ്, ട്രഷറർ ഡേവിഡ് പി.പായിപ്പാട്, സാൽവേഷൻ ആർമി ഡിവിഷണൽ കമാൻഡർ മേജർഒ പി ജോൺ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നേറ്റീവ് ക്രിസ്ത്യൻ സ് സംസ്ഥാന വാർഷിക ആഘോഷം തിരുവല്ലയിൽ സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളി മെറ്റ്ല ഉദ്ഘാടനം ചെയ്യുന്നു.

Advertisement