ഒരുക്കങ്ങൾ പൂർത്തിയായി; കേരളാ സാംബവർ സൊസൈറ്റി സംസ്ഥാന സമ്മേളനം 19 ന് തുടങ്ങും

കായംകുളം: ഒത്ത് ചേരാം ഒന്നിച്ചുയരാം…., അണിനിരക്കാം ….., തുല്യനീതിയ്ക്കായ്…., എന്ന മുദ്രാവാക്യമുയർത്തി 19 മുതൽ 21 വരെ കായംകുളത്ത് നടക്കുന്ന കേരള സാംബവർ സൊസൈറ്റി 43-ാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. മൺമറഞ്ഞ സമുദായ സംഘടന നേതാക്കളായിരുന്ന പി ഐ കണ്ണൻ, ടി കെ ചാരു എന്നിവരുടെ നാമധേയത്തിൽ പ്രത്യകം ക്രമീകരിച്ചിരിക്കുന്ന വേദികളിലാണ് മൂന്ന് ദിവസം നീളുന്ന സമ്മേളനം നടക്കുന്നതെന്ന് ജനറൽ സെക്രട്ടറി ഐ ബാബു കുന്നത്തൂർ പറഞ്ഞു. സാംബവർ സമുദായം ഉൾപ്പെടെയുള്ള പട്ടികജാതി -വർഗ്ഗ സമൂഹങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്ത് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.


19 ന് വൈകിട്ട് 4ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കുന്ന ദീപശിഖ, പതാക ,കൊടിമരം, ബാനർ, കപ്പി, കയർ എന്നിവ ഏറ്റുവാങ്ങും.
5 ന് കുടുംബ സംഗമം പൊതുസമ്മേളനം എന്നിവ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡൻറ് എം വി ജയപ്രകാശ് അധ്യക്ഷനാകും. മുതിർന്ന സംഘടനാ പ്രവർത്തകരെ മുൻ എംപി അഡ്വ.കെ.സോമപ്രസാദ് ആദരിക്കും. വിദ്യാഭ്യസ പ്രതിഭകളെ അഡ്വ.യു.പ്രതിഭ എം എൽ എ യും ,കലാകായിക പ്രതിഭകളെ കായംകുളം നഗരസഭാ അധ്യക്ഷ പി.ശശികലയും ആദരിക്കും.
20ന് രാവിലെ 9 ന് സംസ്ഥാന പ്രസിഡൻറ് എം.വി ജയപ്രകാശ് പതാക ഉയർത്തും. തുടർന്ന് ടി കെ. ചാരു നഗറിൽ ( ഠൗൺ ഹാൾ) നടക്കുന്ന സമ്മേളനം മുൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി വെണ്ണിക്കുളം മാധവൻ അധ്യക്ഷനാകും. ആലപ്പുഴ ഡിസിസി പ്രസിഡൻ്റ അഡ്വ.ബി.ബാബുപ്രസാദ്, സി പി ഐ ജില്ലാ സെക്രട്ടറി റ്റി.ജെ ആഞ്ചലോസ്, സി പി എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.എച്ച് ബാബുജാൻ ,ബിജെപി ജില്ലാ പ്രസിഡൻ്റ് എം.വി.ഗോപകുമാർ എന്നിവർ പ്രസംഗിക്കും.
11.45ന് പ്രതിനിധി സമ്മേളനം എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്യും. 12.15ന് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ബാബു കുന്നത്തൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.3 ന് ചേരുന്ന സുഹൃദ് സമ്മേളനം കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി രാമഭദ്രൻ ഉദ്ഘാടനം ചെയ്യും. ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ മുഖ്യ പ്രഭാഷണം നടത്തും.
21 ന് രാവിലെ 10.15ന് എം.കെ.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സെമിനാർ വി.ശശി എം എൽ എ ഉദ്ഘാടനം ചെയ്യും. 11.30 ന് വനിതാ യുവജനസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4ന് കലാപ്രതിഭകളുടെ സംഗമവും ആദരിക്കലും നടക്കും. തുടർന്ന് പുതിയ ഭരണസമിതി തിരഞ്ഞെടക്കും.

സംസ്ഥാന പ്രസിഡൻ്റ് എം.വി ജയപ്രകാശ്, രജിസ്ട്രാർ എം.കെ.ശിവൻകുട്ടി ,സംസ്ഥാന സെക്രട്ടറി പി .എൻ പുരുഷോത്തമൻ ,സ്വാഗത സംഘം ചെയർമാൻ പി കെ .സദാനന്ദൻ, സ്വാഗത സംഘം ജനറൽ കൺവീനർ ബി.അജിത്കുമാർ, വനിതാസമാജം ജനറൽ സെക്രട്ടി സരളാ രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറി എം എം രാജൻ ,മീഡിയാ കൺവീനർ അശോകൻ പുന്നക്കുറ്റി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement