കൊല്ലത്ത് ഓട്ടോറിക്ഷ ബാറ്ററി മോഷണം; പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം.വീട്ടുവളപ്പില്‍ നിന്നും ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച പ്രതികളെ പോലീസ് പിടികൂടി. മങ്ങാട്, വയലില്‍ പുത്തന്‍ വീട്ടില്‍ നിസാര്‍ (25), മങ്ങാട് ആറാട്ടിന്‍ പടിഞ്ഞാറ്റതില്‍ വിനു (24) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ 28 ന് മൂന്നാംകുറ്റിയിലുള്ള വീടിന്‍റെ മുറ്റത്തായി പാര്‍ക്ക് ചെയ്തിരുന്ന കിളികൊല്ലൂര്‍ നിവാസിയായ ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയില്‍ നിന്നുമാണ് പ്രതികള്‍ ബാറ്ററി മോഷണം നടത്തി കടന്നുകളഞ്ഞത്. തുടര്‍ന്ന് കിളികൊല്ലൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് നിസ്സാര്‍. കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗിരീഷിന്‍റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുകേഷ്, സായ്, സിപിഒ സാജ്, ഷാജി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Advertisement