എൻ ആർ ഇ ജി യൂണിയൻസംസ്ഥാന സമ്മേളനം ഇന്നും നാളെയും തിരുവല്ലയിൽ

തിരുവല്ല: എൻ ആർ ഇ ജി യൂണിയൻ്റെ രണ്ട് ദിവസം നീണ്ടു നില്ക്കുന്ന സംസ്ഥാന സമ്മേളനം ഇന്ന് തിരുവല്ലയിൽ ആരംഭിക്കും. മുത്തൂർ
ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ രാവിലെ 9 ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.650 പ്രതിനിധികൾ സംബന്ധിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഗിരിജ സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. മുൻ മന്ത്രിമാരായ റ്റി.എം തോമസ് ഐസക്ക്, കെ.കെ.ശൈലജ എന്നിവർ പ്രസംഗിക്കും.
നാളെ 2.30 ന് മുത്തൂരിൽ നിന്ന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന റാലി ആരംഭിച്ച് തിരുവല്ല എസ് സി എസ് കവല വഴി നഗരസഭാ മൈതാനിയിൽ സമാപിക്കും. 3.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനം
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രിമാരായ കെ എൻ ബാലഗോപാൽ ,എം ബി രാജേഷ്, വീണാ ജോർജ്, സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയ ഭാനു എന്നിവർ പ്രസംഗിക്കും.

Advertisement