ഐ എൻ ടി യു സി സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന്

തൃശൂർ. ഐ.എൻ.ടി.യു.സി. സംസ്ഥാന സമ്മേളനത്തിന് തുടക്കം. പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന മഹാറാലിയിൽ പങ്കെടുത്ത് ആയിരങ്ങൾ. ഇന്ന് പ്രതിനിധി സമ്മേളനം നടക്കും. പൊതുസമ്മേളനം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
രണ്ടു ദിവസങ്ങളിലായാണ് തൃശ്ശൂരിൽ ഐ എൻ ടി യു സി യുടെ സംസ്ഥാന സമ്മേളനം നടക്കുന്നത്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കേന്ദ്രസർക്കാരിനെതിരെ നടത്തിയത് രൂക്ഷവിമർശനം. സംഘടിത തൊഴിലാളി വർഗ്ഗത്തെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാൽ.
ഐ.എൻ.ടി.യു.സി. ദേശീയ പ്രസിഡന്റ് ഡോ. ജി. സഞ്ജീവറെഡ്ഡി വിശിഷ്ടാതിഥിയായി. പ്രതിസമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ ആയിരക്കണക്കിനാളുകളാണ് പങ്കുചേർന്നത്.
ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , പി.സി. വിഷ്ണുനാഥ് എംഎൽഎ , കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങി പ്രമുഖർ പങ്കെടുത്തു. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും.

Advertisement