എംസി റോഡിൽ കാരക്കാട് നടന്ന വാഹനാപകടത്തിൽ പന്തളം സ്വദേശിയായ യുവാവ് മരിച്ചു

പന്തളം. എംസി റോഡിൽ കാരക്കാട് നടന്ന വാഹനാപകടത്തിൽ പന്തളം സ്വദേശിയായ യുവാവ് മരിച്ചു.
കുളനട കൈപ്പുഴ കരയത്ത് കിഴക്കേതിൽ പരേതനായ ശ്രീകണ്ഠന്റെയും വിജയമ്മയുടെയും മകൻ രഞ്ജിത്ത് (35) ആണ്
മരണമടഞ്ഞത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ കാരക്കാട് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട മാരുതി ആൾട്ടോ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Advertisement