സെക്രട്ടറിയേറ്റ് പടിക്കൽ ലോക കേരള തരികിട സഭയുമായി ആർവൈഎഫ്

തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന അമേരിക്കയിലെ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭയെ പരിഹസിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ലോക കേരള തരികിട സഭയുമായി
ആർവൈഎഫ്.ന്യൂയോർക്കിൽ നടക്കുന്ന പരിപാടികൾക്ക് അനുസൃതമായി തെരുവ് നാടക രൂപത്തിലാണ് തരികിട സഭ അവതരിപ്പിക്കുന്നത്.

പ്രവർത്തകരെ കൂടാതെ പരിപാടിക്ക് നിരവധി പൊതുജനങ്ങളും എത്തിയിട്ടുണ്ട്. ദേശീയ പ്രസിഡന്റ് ഷിബു കോരാണി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അധ്യക്ഷത വഹിച്ചു.ലോക കേരള സഭയെന്നാൽ കമ്യൂണിസം മറന്ന് മലയാളികളെ പറ്റിച്ച് സ്വന്തം കീശ വീർപ്പിക്കാനും കേരളത്തെ നാണം കെടുത്താനുമുള്ള മുഖ്യമന്ത്രിയുടെ തന്ത്രപരമായ നീക്കമാണെന്നും ഇത്
തുറന്ന് കാട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഉല്ലാസ് കോവൂർ പറഞ്ഞു.

Advertisement