കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റായി കാരയ്ക്കാട്ട് അനിൽ ചുമതലയേറ്റു

ശാസ്താംകോട്ട : കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റായി കാരയ്ക്കാട്ട് അനിൽ ചുമതലയേറ്റു.ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ നായർ ചുമതല കൈമാറി.തുടർന്ന് നടന്ന സമ്മേളനം എഐസിസി അംഗം ഡോ.ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു.കെ.സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,കെപിസിസി ജനറൽ സെക്രട്ടറി എം.എം നസീർ,എക്സിക്യൂട്ടീവ് അംഗം എം.വി ശശികുമാരൻ നായർ,കെ.കൃഷ്ണൻ കുട്ടി നായർ,ഡിസിസി ജനറൽ സെക്രട്ടറിമാരായ രവി മൈനാഗപ്പള്ളി,കാരുവള്ളി ശശി, പി.കെ രവി,കാഞ്ഞിരവിള അജയകുമാർ,ഷിബു പള്ളിത്തോപ്പ്,കല്ലട വിജയൻ,യുഡിഎഫ് ചെയർമാൻ ഗോകുകലം അനിൽ,എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ശിവസുതൻ പിള്ള,കോൺഗ്രസ് മുൻ ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്,നിയുക്ത ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷീജാ രാധാകൃഷ്ണൻ,സി.സരസ്വതിയമ്മ,ജയശ്രീ രമണൻ,പവിത്രേശ്വരം അജയകുമാർ,അർത്തിയിൽ അൻസാരി എന്നിവർ പ്രസംഗിച്ചു.

Advertisement