ലോക കേരള സഭ,പ്രതീക്ഷിച്ച സ്‌പോൺസർഷിപ്പ് ലഭിച്ചില്ലെന്ന് സംഘാടകര്‍

തിരുവനന്തപുരം.ലോക കേരള സഭ പിരിവ് വിവാദത്തിൽ കൂടുതൽ വിശദീകരണവുമായി സംഘാടകർ. വിഐപികൾക്കൊപ്പമുള്ള ഡിന്നർ എന്നത് മുഖ്യമന്ത്രിയെ ഉദ്ദേശിച്ചല്ലെന്നും പ്രതീക്ഷിച്ച സ്‌പോൺസർഷിപ്പ് ലഭിച്ചില്ലെന്നും സംഘാടകർ അറിയിച്ചു.

സ്‌പോൺസർഷിപ്പ് താരിഫിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ തുകകൾ നിശ്ചയിച്ചിരുന്നെങ്കിലും ആരും ഇത് ഏറ്റെടുത്തിട്ടില്ല. ഒരു വ്യവസായി രണ്ടരലക്ഷം ഡോളർ നൽകി ഡയമണ്ട് ഡയമണ്ട് സ്‌പോൺസർഷിപ്പ് എടുത്തിട്ടുണ്ട്. 5 പേർ 35000 ഡോളർനൽകിയതുമൊഴിച്ചാൽ മറ്റ്‌ സ്പോണ്സർഷിപ്പുകൾ ലഭിച്ചിട്ടില്ലെന്നും സംഘാടകർ പറഞ്ഞു. ലോക കേരള സഭയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും ബുധനാഴ്ച രാവിലെ അമേരിക്കയിലേക്ക് തിരിക്കും.

Advertisement