പി കെ ഫിറോസിന്റെ അറസ്റ്റ് രാഷ്ട്രീയ ഭീരുത്വം : ആർ വൈ എഫ്

Advertisement

കൊല്ലം : സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയതിന് അന്യായമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഭീരുത്വമാണെന്ന് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരും, സംസ്ഥാന സെക്രട്ടറി അഡ്വ വിഷ്ണു മോഹനും ആരോപിച്ചു.

കേരളത്തിൽ ഭരണകൂട ഭീകരതയാണ് നിലനിൽക്കുന്നത് .
സമരങ്ങളെ ലാത്തികൊണ്ട് നേരിടാനാണ് സർക്കാർ തീരുമാനമെങ്കിൽ ജനകീയ വിഷയങ്ങളിൽ ജനങ്ങളുടെ നാവായി യുവജനങ്ങൾ തെരുവിലിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.

ഫിറോസിനൊപ്പം സമരംനയിച്ച ഇരുപത്തിയെട്ട് യൂത്ത് ലീഗ് പ്രവർത്തകർ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.
ഫാസിസത്തിനെതിരെ വർത്തമാനം പറയുകയും, രാഷ്ട്രീയ എതിർ ശബ്ദങ്ങളെ ഫാസിസ്റ്റ് രീതിയിൽ കൈകാര്യം ചെയ്യുന്ന പിണറായിയും, മോദിയും ഒരേ തൂവൽ പക്ഷികളാണെന്നും ആർ വൈ എഫ് നേതാക്കൾ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here