തേങ്ങാപ്പൊങ്ങിന്റെ അല്‍ഭുതഗുണങ്ങള്‍, തേങ്ങായ്ക്ക് പുതിയ വിപണന തന്ത്രവുമായി കൊല്ലത്തെ വഴിയോരവ്യാപാരി

Advertisement

കൊട്ടാരക്കര. നിലനില്‍ക്കാന്‍ പാടുപെടുന്ന തേങ്ങാ കര്‍ഷകന് പുതിയ ഒരു പിടിവള്ളി കാട്ടിത്തരുകയാണ് ഒരു വഴിയോര വ്യാപാരി. വെളിനല്ലൂര്‍ക്കാരന്‍ ഷാജഹാന്‍ വില്‍ക്കുന്നത് തേങ്ങാപൊങ്ങ് അഥവാ കോക്കനട്ട് ആപ്പിള്‍. തേങ്ങാ കിളിര്‍ത്തുവരുമ്പോള്‍ അകം നിറഞ്ഞിരിക്കുന്ന മൃദുല വസ്തുവാണ് പൊങ്ങ്. സാധാരണ അബദ്ധത്തില്‍ തേങ്ങാ ഉപയോഗിക്കാതെ കിടന്നു കിളിക്കുമ്പോഴോ പാകിയവ നാമ്പുവരാതെ ഇളക്കുമ്പോഴോ ആണ് പൊങ്ങ് കിട്ടുക.പഴയ തലമുറയില്‍ കുട്ടികള്‍ക്ക് ഇതൊരു അപൂര്‍വ ഭക്ഷ്യവസ്തുമായിരുന്നു.

courtesy. google

ഇതിന് ഒരു പാട് ഗുണങ്ങളുണ്ട്, എന്നിരിക്കിലും കല്‍പവൃക്ഷത്തിന്റെ പൊങ്ങ് ഉണ്ടാക്കിയെടുത്ത് വില്‍ക്കാന്‍ വച്ചത് കണ്ടിട്ടില്ല.
തേങ്ങക്ക് 20 രൂപയെങ്കില്‍ കരിക്കിന് വില 40 ആണ്. തേങ്ങാ പൊങ്ങാകാന്‍ പിന്നെയും കാക്കണമല്ലോ, വില ഷാജഹാന്‍ വച്ചിരിക്കുന്നത് 80 രൂപ അതായത് നാലിരട്ടി വിലകിട്ടുന്ന വിഭവം. കൃത്യമായ പദ്ധതിയുണ്ടങ്കില്‍ സാധ്യത ഏറെയല്ലേ.
തേങ്ങാപൊങ്ങിന്റെ ഗുണഗണങ്ങള്‍ ഔഷധഗുണങ്ങള്‍ ഒക്കെ വര്‍ണിച്ചാല്‍ തീരില്ല. വിഷം തളിച്ച ആപ്പിള്‍ വാങ്ങാതെ പരിശുദ്ധമായ കോക്കനട്ട് ആപ്പിളിലേക്കു തിരിഞ്ഞുകൂടേ
നെടുവത്തൂര്‍ കൊട്ടാരക്കര റൂട്ടിലെ ഈ കച്ചവടക്കാരന്‍ കേരള കര്‍ഷകര്‍ക്ക്മുന്നിലേക്ക് വയ്ക്കുന്നത് പുതിയ ഒരു സാധ്യതയാണ്.

ചിത്രം കടപ്പാട് വി. ജയകുമാര്‍

Advertisement