കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നു, കൊച്ചിയിൽ ഗതാഗതനിയന്ത്രണം

കൊച്ചി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊച്ചിയിൽ . അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനായി അദ്ദേഹം കൊച്ചിയിൽ എത്തുന്നത്.ഉച്ചയോടെ കൊച്ചിയിലെത്തുന്ന അമിത് ഷാ വൈകീട്ട് 5.30 ഓടെ കൊച്ചിയിൽ നിന്ന് മടങ്ങും അമിത്ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കളമശേരി,കണ്ടെയ്നർ റോഡ്,അമൃത ആശുപത്രി പരിസരം, ചേരാനെല്ലൂർ മുതൽ കുന്നുപ്പുറം ജംഗ്ഷൻ വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് മണിവരെയാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. ഈ മേഖലകളിൽ പാർക്കിഗ് പൂർണമായും നിരോധിച്ചു

Advertisement