വർക്കല വെട്ടൂരിൽ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

വർക്കല. വെട്ടൂരിൽ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.
വെട്ടൂർ സ്വദേശി ഫസിലുദ്ദീൻ ആണ് മരിച്ചത്. രാവിലെ 6 മണിയോടെയാണ് അപകടം.വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ തിരയിൽ പ്പെട്ട് മറിയുകയായിരുന്നു. അൽബറാക്കത്ത് എന്ന വള്ളമാണ് അപകടത്തിൽ പെട്ടത്.കരയ്ക്ക് അടുപ്പിക്കാൻ ശ്രമിക്കവെ എൻജിൻ ഓഫ് ആയതാണ് തിരയടിയിൽ വള്ളം മറിയാൻ കാരണം. ഫസിലുദ്ദീൻ ഉൾപ്പടെ വള്ളത്തിൽ 3 പേരാണ് ഉണ്ടായിരുന്നത്.
മത്സ്യതൊഴിലാളിയായ സുനിലിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റ് മത്സ്യത്തൊഴിലാളികളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.ഫസിലുദീൻ്റെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..

Advertisement