തിടുക്കത്തിൽ ‘delete for me’ആണോ ക്ലിക്കു ചെയ്തത്; വിഷമിക്കേണ്ട വാട്സാപ്പിൽ പരിഹാരമെത്തിപ്പോയി

അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാൻ അറിയാതെ ഡിലിറ്റ് ഫോർ മീയിൽ ക്ലിക്ക് ചെയ്തോ. വിഷമിക്കേണ്ട വാട്‌സാപ്പില്‍ അതിനു പരിഹാരം എത്തിക്കഴിഞ്ഞു. ഏവർക്കും ഏറെ ഉപകാരപ്രദമായ പുതിയൊരു ഫീച്ചര്‍ കൂടി ഇതാ വാട്സാപ്പിൽ എത്തി കഴിഞ്ഞു.

സന്ദേശം പോസ്റ്റ് ചെയ്യുമ്പോഴോ ഫോര്‍വേഡ് ചെയ്യുമ്പോഴോ ഉദ്ദേശിക്കാത്ത ആളിനോ ഗ്രൂപ്പിലേക്കോ പോയി എന്നിരിക്കട്ടെ ആ സന്ദേശം ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഉപയോഗിച്ച് ഡിലീറ്റു ചെയ്യാം. പക്ഷേ, തിടുക്കത്തില്‍ ഡിലീറ്റ് ഫോര്‍ എവരിവണിനു പകരം ഡിലീറ്റ് ഫോര്‍ മീ ആണ് ക്ലിക്കു ചെയ്തതെങ്കിലോ? അതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്‌സാപ്.


യാദൃച്ഛികമായി ഡിലീറ്റ് ഫോര്‍ എവരിവണിനു പകരം ഡിലീറ്റ് ഫോര്‍ മീ ക്ലിക്ക് ചെയ്തവർക്കായിരിക്കും ഇത് പ്രയോജനപ്പെടുക
ഒരു സന്ദേശം ആര്‍ക്കെങ്കിലും അയയ്ക്കുക. ആ സന്ദേശത്തില്‍ പതിവുപോലെ ക്ലിക്ക് ചെയ്താൽ ഡിലീറ്റ് ഫോര്‍ മീ, ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനുകള്‍ കാണാം.

ഡിലീറ്റ് ഫോര്‍ മി തിരഞ്ഞെടുക്കുക. അപ്പോള്‍ താഴെ ഒരു അണ്‍ഡൂ (Undo) ബട്ടണ്‍ തെളിഞ്ഞുവരും. ഇതില്‍ ക്ലിക്ക് ചെയ്താൽ വീണ്ടും മെസേജ് തിരിച്ചു വരും. വീണ്ടും മെസേജില്‍ ക്ലിക്ക് ചെയ്ത് ഡിലീറ്റ് ഫോര്‍ എവരിവണ്‍ തിരഞ്ഞെടുക്കാം

Advertisement