ഇനി അഡ്മിന്‍ എന്നാല്‍ ശരിക്കും അഡ്മിന്‍, വാട്സ് ആപില്‍ പുതിയ ഫീച്ചര്‍ വരുന്നു

ഗ്രൂപ്പ് അംഗങ്ങളുടെ പോക്രിത്തരത്തിന് കുത്തിന് പിടികിട്ടുന്ന അഡ്മിന്‍മാര്‍ക്ക് ഇനി ആശ്വസിക്കാം,
അംഗങ്ങളുടെ സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് സൗകര്യം നല്‍കുന്ന അപ്‌ഡേറ്റ് കൂടുതല്‍ ശക്തമാക്കാനൊരുങ്ങി വാട്‌സ്ആപ്പ്.

ഇതുവഴി വ്യാജവാര്‍ത്തകള്‍ തടയുകയാണ് ലക്ഷ്യം.

ഗ്രൂപ്പിലെ അംഗങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ അഡ്മിന്‍മാര്‍ക്ക് മായ്ച്ചുകളയാന്‍ സാധിക്കുന്ന ബീറ്റ ഫീച്ചര്‍ കഴിഞ്ഞ ഡിസംബറിലാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഓപ്ഷന് സമാനമായതാണിത്. കൂടാതെ സ്ഥിരീകരണ സന്ദേശവും ഫീച്ചറിനെക്കുറിച്ചുള്ള വിശദീകരണവും ലഭ്യമാവും.

നിലവില്‍ ഈ ഫീച്ചറുകളൊന്നും സാധാരണ ഉപയോക്താക്കള്‍ക്ക് ലഭ്യമല്ല. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ബീറ്റ പതിപ്പില്‍ മാത്രമായാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്.

വ്യാജവാര്‍ത്തകള്‍ അനിയന്ത്രിതമായി പ്രചരിക്കുന്നതിനെ തുടര്‍ന്ന് വാട്‌സ്ആപ്പ് കല്ലേറുകള്‍ ഏറ്റുവാങ്ങുന്നതിനിടെയാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്. സാധാരണ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ മായ്ച്ചുകളയാനുള്ള സമയപരിധി പന്ത്രണ്ട് മണിക്കൂറോ രണ്ട് ദിവസമോ ആയി വര്‍ധിപ്പിക്കുന്നതിനെകുറിച്ചും വാട്‌സ്ആപ്പ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Advertisement