ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം, വില നാൽപ്പതിനായിരം കടക്കുമോ?

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. പവന് 120 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

39,689 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണിവില. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ നിരക്കാണിത്.

ഈ മാസം ഒന്നാം തീയതിയാണ് പവന് 39,000രൂപയായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 680 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് പതിനഞ്ച് രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,960 രൂപയായി. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയ്‌ക്ക് 72.50 പൈസയാണ് വില.

Advertisement