തുല്യ നീതി വേണം,മെഡിക്കൽ കോളേജിൽ യുജി ലേഡീസ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ സമരത്തില്‍

കോഴിക്കോട്. മെഡിക്കൽ കോളേജിൽ യുജി ലേഡീസ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ ഇന്നലെ രാത്രി നടത്തിയ സമരം താത്കാലികമായി അവസാനിപ്പിച്ചു. ഹോസ്റ്റൽ ഗേറ്റ് രാത്രി 10 മണിക്ക് അടയ്ക്കുന്നതിനാലാണ് വിദ്യാർത്ഥികൾ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചത്. ഡ്യൂട്ടി പോസ്റ്റിങ് കഴിഞ്ഞും കമ്പയിൻ സ്റ്റഡി കഴിഞ്ഞും എത്തുമ്പോൾ ഗേറ്റ് അടയ്ക്കുന്നത് പ്രാവർത്തികമല്ല എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

ആൺകുട്ടികളുടെ ഹോസ്റ്റലിന് നിയന്ത്രണം ഇല്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ നീതി വേണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. വൈസ് പ്രിൻസിപ്പൾ വിദ്യാർത്ഥികളുമായി ചർച്ചക്ക് വിളിച്ചതോടെയാണ് രാത്രി നടത്തിയ സമരം താത്കാലികമായി അവസാനിപ്പിച്ചത്. ചർച്ചയിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്നും വിദ്യാർത്ഥികൾ അറിയിച്ചു

Advertisement