വയറ്റിൽ കുടുങ്ങിയ കത്രിക, അന്വേഷണ റിപ്പോർട്ട് മെഡിക്കൽ ബോർഡ് തളളിയതോടെ ഹർഷിന കോടതിയിലേക്ക്

കോഴിക്കോട്.പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന കോടതിയിലേക്ക്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് നൽകിയ അന്വേഷണ റിപ്പോർട്ട് മെഡിക്കൽ ബോർഡ് തളളിയ പശ്ചാത്തലത്തിലാണ് ഹർഷിന നീതിതേടി കോടതി കയറുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച ഹര്‍ഷിന അടക്കമുള്ളവരെ അറസ്റ്റുചെയ്തിരുന്നു. ഡിഎംഒ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ഭര്‍ത്താവും പിന്തുണച്ചെത്തിയവരുമടക്കം 12 പേരെയാണ് അറസ്റ്റ് ചെയ്തത്. സമാധാനപരമായി സമരം ചെയ്ത തങ്ങളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

വിഷയത്തിൽ സംസ്ഥാന മെഡിക്കൽ ബോഡിനെ സമീപിക്കാനും സമരസമിതി ആലോചിക്കുന്നുണ്ട്. ഈ മാസം 16 ന് ഹർഷിനയും സമരസമിതി പ്രവർത്തകരും സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.അർഹമായ നഷ്ട്ടപരിഹാരം നൽകുക, കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർഷിന മുന്നോട്ട് വെക്കുന്നത്. അതെ സമയം വിഷയത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement