വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തിൽ ഉറച്ച് ഹർഷിന

കോഴിക്കോട്. ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തിൽ ഉറച്ച് ഹർഷിന. നിയമസഭാ സമ്മേളനത്തിന് മുമ്പ് ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിന് മുന്നിൽ ഈ മാസം 13ന് സത്യഗ്രഹ സമരം ഇരിക്കും. വിഷയത്തിൽ സർക്കാർ നിലപാട് നിർണായകമാകും. രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നാണ് സർക്കാർ വാദം. എന്നാൽ സാമ്പത്തിക ബാധ്യതകൾക്കും വേദനകൾക്കും പരിഹാരമായി 50 ലക്ഷം രൂപ വേണം എന്നാണ് ഹർഷിനയുടെ ആവശ്യം.

Advertisement