ഒരു ജനകീയനേതാവിന്‍റെ പകരക്കാരനാര് ,പുതുപ്പള്ളി ആവേശത്തോടെ പോളിംങ് ബൂത്തില്‍

കോട്ടയം . ജനകീയരില്‍ ജനകീയനായിരുന്ന ഉമ്മൻ‌ചാണ്ടിയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ പുതുപ്പള്ളിയിലെ ജനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മൂന്ന് മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ ഏഴുപേരാണ് മത്സര രംഗത്തുള്ളത്. മണ്ഡലത്തിലെ 182 ബൂത്തുകളിൽ വോട്ടെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എട്ടാം തീയതിയാണ് വോട്ടെണ്ണൽ. വൈകാരികതയും രാഷ്ട്രീയവും ആധുനിക മല്‍സരബുദ്ധികളും ഒരുപോലെ നിറഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും നും എല്‍ ഡിഎഫിനും അഭിമാന പോരാട്ടമാണ് പുതുപ്പള്ളിയിലേത്.

ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് എന്നിലുപരി ഉമ്മന്‍ചാണ്ടിയെ വേട്ടയാടി എന്നതിന് പ്രാധാന്യം കല്‍പിച്ചാണ് യുഡിഎഫ് പ്രചരണം നടത്തിയത്. അത് ജനം മറന്നിട്ടില്ലെന്ന് തെളിയിക്കുന്നതായി കഴിഞ്ഞദിവസം പുതുപ്പള്ളിയില്‍ ഒരു ചാനല്‍പരിപാടിക്കിടെ പ്രമുഖ അവതാരകനെയും സംഘത്തെയും ഇക്കാര്യം പരാമര്‍ശിച്ചതോടെ ജനം വളഞ്ഞാക്രമിക്കുന്ന രംഗം. ഉമ്മന്‍ചാണ്ടിയെപ്പറ്റി പ്രതികൂലപരാമര്‍ശം നടത്തിയതോടെ ജനക്കൂട്ടമിളകി പരിപാടി നടത്താനാവാതെ സംഘത്തിന് മടങ്ങേണ്ടിവന്നു മടങ്ങേണ്ടിവന്നു.

എന്നാല്‍ എല്‍ഡിഎഫ് വികസനവും രണ്ടാം തവണ അധികാരമേറിയതും. പുതിയ പദ്ധതികളുമടക്കം നിരത്തി ഗ്രാസ്റൂട്ട് ലവലില്‍ പ്രചണ്ഡ പ്രചരണമാണ് നടത്തിയത്. ബിജെപികേന്ദ്രത്തിന്‍റെ ഭരണ നേട്ടങ്ങളിലൂന്നിയാണ് പ്രചരണം നടത്തിയത്.

Advertisement