ഗോസിയിലെത് അവിശ്വസനീയ പരാജയം പുതുപ്പള്ളിയിലേത് വിശ്വസനിയമെന്ന് ബിജെപി

Advertisement

ന്യൂഡെല്‍ഹി. ഉപതിരഞ്ഞെടുപ്പ് ഫലം: പരാജയപ്പെട്ട മണ്ഡലങ്ങളിലെ സാഹചര്യം പ്രാഥമികമായി വിലയിരുത്തി ബി.ജെ.പി ദേശിയ നേത്യത്വം. ഉത്തർപ്രദേശിലെ ഗോസിയിലെയ്ക്കും പശ്ചിമ ബംഗാളിലെ ധൂപ് ഗുരിയിലെയ്ക്കും പരാജയം പരിശോധിയ്ക്കാൻ കേന്ദ്ര സമിതി.

ഗോസിയിൽ ഉത്തർപ്രദേശ് സംസ്ഥാന ഘടകത്തിന് വലിയ വീഴ്ച ഉണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ. ഗോസിയിൽ എസ്.പി വിട്ട് വന്ന ധാരാ സിംങ് ചൗഹാനെ സ്ഥാനാർത്ഥിയാക്കിയതിൽ പാർട്ടി അംഗങ്ങളുടെ എതിർപ്പ് തിരിച്ചടിയായി.

പശ്ചിമ ബംഗാളിൽ കേന്ദ്രസർക്കാർ പദ്ധതികൾ താഴെതട്ടിലെത്തിക്കുന്നതിൽ പരാജയപ്പെട്ടു.പുതുപ്പള്ളിയിൽ സഹതാപതരംഗം ശക്തമായിരുന്നെന്ന് വിലയിരുത്തൽ. കേരളത്തിലെ സാഹചര്യം വിശദികരിച്ച് രാജ്യമാകെ ഇന്ത്യാമുന്നണിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാനും തിരുമാനിച്ചിട്ടുണ്ട്.

Advertisement