ഉമ്മന്‍ചാണ്ടിക്കെതിരെ നടന്ന പോലെ ക്രൂരമായ വേട്ടയാടല്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ല,കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ഷാഫി പറമ്ബില്‍

തിരുവനന്തപുരം . ഒറ്റുകാരന്‍ ഗണേഷ് കുമാര്‍ സിപിഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഡാലോചനയും ദുരന്തവുമാണ് സോളാര്‍ കേസിലെ ഉമ്മന്‍ ചാണ്ടി സാറിനെതിരായ വ്യാജ ആരോപണങ്ങള്‍.

ജനങ്ങളുടെ മറുപടി പുതുപ്പള്ളി കൊണ്ട് തീരില്ലെന്നും ഷാഫി പറമ്ബില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

വിഷയത്തില്‍ പ്രതികരിക്കാന്‍ ഗണേഷ് കുമാര്‍ തയ്യാറായില്ല. കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ. സോളാര്‍ കേസില്‍ നടന്നത് ക്രൂരമായ ഗൂഢാലോചനയാണ്. യുഡിഎഫിലേക്ക് മടങ്ങിവരാന്‍ നോക്കുന്നുണ്ടെങ്കില്‍ അത് അനുവദിക്കില്ല.ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്ന പോലെ ക്രൂരമായ വേട്ടയാടല്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ല .

കാലം സത്യം തെളിയിക്കും. എത്ര മൂടി വെച്ചാലും സത്യം പുറത്തു വരുമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. സിബിഐയുടെ പൂര്‍ണ റിപ്പോര്‍ട്ട് വരട്ടെയെന്ന് കെ.മുരളീധരന്‍ പറഞ്ഞു. സോളാര്‍കേസ് ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് എം പി കെ മുരളീധരന്‍. പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ അധികാരമേറ്റ് മൂന്നാം നാള്‍ കഴിഞ്ഞപ്പോള്‍ കാണാന്‍ കഴിഞ്ഞത് തിരക്കഥയുടെ ഭാഗമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന സിബിഐയുടെ കണ്ടെത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ ഞായറാഴ്ച് പുറത്ത് വന്നിരുന്നു. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ, ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ നന്ദകുമാര്‍ എന്നിവരാണ് ഗൂഢാലോചനയ്ക്ക് പിന്നാലെന്നാണ് സിബിഐ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.

Advertisement