ചാണ്ടി ഉമ്മന്‍റെ മണ്ഡല പര്യടനം രാവിലെ മുതല്‍

Advertisement

പുതുപ്പള്ളി. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനം രാവിലെ എട്ടുമണിക്ക് നാലുന്നാക്കൽ കവലയിൽ നിന്ന് ആരംഭിക്കും. ചരിത്ര ഭൂരിപക്ഷം നൽകി വിജയിപ്പിച്ച വോട്ടർമാരെ നേരിൽ കാണാനാണ് പര്യടനം. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദ പരിപാടികളും നടക്കും. തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. നിയമസഭ വീണ്ടും ചേരുന്ന ദിവസം രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. അതേസമയം പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ മണർകാട് നടന്ന സംഘർഷങ്ങളിൽ പോലീസ് നടപടി തുടരുകയാണ്. ഇന്നും പോലീസ് സുരക്ഷ മണർകാട് കവലയിൽ ഉണ്ടാകും. സംഭവത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ ചാണ്ടിയുമ്മൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു.

Advertisement