ആലുവ പീഡനം, ക്രിസ്റ്റിന്‍ രാജ് കുട്ടികളോട് അതിയായ ലൈംഗിക ആസക്തി പുലർത്തുന്നയാള്‍

Advertisement

ആലുവ. ബാലികയെ പീഡിപ്പിച്ചത് ആസൂത്രിതം എന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പ്രതി ക്രിസ്റ്റിന്‍രാജിനെതിരെ പെരുമ്പാവൂർ സ്റ്റേഷനിലും പോക്സോ കേസ്.പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രതി ക്രിസ്റ്റിന്‍ രാജ് കുട്ടികളോട് അതിയായ ലൈഗിക ആസക്തി പുലർത്തുന്നയാളാണെന്ന് പോലീസ് കണ്ടെത്തൽ. ആലുവയിലെ ബാലികയെ നേരത്തെ കണ്ടുവെച്ചിരുന്നു പിന്നാലെയാണ് മോഷണവും പീഡനവും ലക്ഷ്യം വെച്ച്
കുട്ടിയുടെ വീട്ടില്‍ എത്തിയത്. മുമ്പും ക്രിസ്റ്റിന്‍ രാജ് കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിവിധ പോക്‌സോ വകുപ്പുകള്‍ക്ക് പുറമെ ബലാല്‍സംഗം, തട്ടികൊണ്ടുപോകല്‍, ഭവനഭേദനം ,തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

പ്രതിയെ 7 ദിവസത്തേക്ക് അന്വേഷണ സംഘം ആവശ്യപെട്ടിട്ടുണ്ട്.എറണാകുളം ജില്ല പോക്‌സോ കോടതി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ പരിഗണിക്കും.
പെരുമ്പാവൂരില്‍ മൊബൈല്‍ മോഷ്ടിക്കുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ക്രിസ്റ്റിന്‍ രാജിനെതിരെ പോക്‌സോ കേസ് എടുത്തു.

Advertisement