കോഴിക്കോട് മെഡിക്കൽ കോളജ് പീഡനക്കേസിലെ ഇര നിയമനടപടിയുമായി മുന്നോട്ട്

കോഴിക്കോട്. മെഡിക്കൽ കോളജ് പീഡനക്കേസിലെ ഇര നിയമനടപടിയുമായി മുന്നോട്ട് . പീഡനക്കേസിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ജീവനക്കാരെ മെഡിക്കൽ കോളേജിൽ തിരിച്ചെടുത്ത സാഹചര്യത്തിലാണ് വീണ്ടും പൊലീസിൽ പരാതി നൽകിയത് .
അവരെ തിരിച്ചെടുത്തത് മാനസികമായി തളർത്തിയെന്നും
സാധാരണ സ്ത്രീയായതിനാലാണ് തനിക്ക് നീതി നിഷേധിക്കുന്നതെന്നും അതിജീവിത പ്രതികരിച്ചു.
അഞ്ച് ജീവനക്കാരെ തിരിച്ചെടുത്ത നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും, കോഴിക്കോട് ഡി സി പിക്ക് പരാതി നൽകിയ ശേഷം അതിജീവിത വ്യക്തമാക്കി.

Advertisement