റോ‍ഡില്‍ മാന്യമായി വണ്ടി ഓടിക്കുന്നവന് നേട്ടം, നോ ക്ളയിം ബോണസ് 50ശതമാനം വരെ കുറയ്ക്കാം, അറിയാമോ

Fഇന്ധന ചിലവും ഇന്‍ഷൂറന്‍സ് ചിലവുമാണ് വാഹനഉപയോക്താക്കളെ വലക്കുന്നത്.ഇന്ധന ചിലവ് സൂക്ഷിച്ച് ഡ്രൈവിംങില്‍ കുറക്കാമെന്നപോലെ ഇന്‍ഷൂറന്‍സിലും കഴിയാമെങ്കില്‍ അതൊരു നേട്ടമല്ലേ, സത്യമാണ്. പക്ഷേ അതേപ്പറ്രി പലര്‍ക്കുമറിയില്ല. അപകടം വരുത്താത്തവന് അതൊരു ലാഭമായി കിട്ടിം 50ശതമാനം വരെ നോക്ളയിംബോണസ് നേടാനാവും

ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്‌ബോള്‍ 5 വര്‍ഷത്തേക്കുള്ള ഇന്‍ഷൂറന്‍സ് ഒന്നിച്ചെടുക്കണമെന്നാണ് നിയമം.

ഇത് വലിയ സാമ്ബത്തിക ചെലവാണ് ഒറ്റയടിക്ക് ഉണ്ടാക്കുന്നത്. എന്നാല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നവര്‍ക്ക് ഈ ചെലവ് കുറയ്ക്കാനുള്ള വഴിയുണ്ട്. ഇതിന് റോഡില്‍ മാന്യമായി വണ്ടിയോടിക്കുന്നവരാകണം.

നിങ്ങളൊരു മാന്യമായ ഡ്രൈവറാണെങ്കില്‍ അതിന്റെ ഗുണം റോഡില്‍ കാണാനുണ്ടാകും. ഒപ്പം ഇന്‍ഷൂറന്‍സ് പോളിസിയിലും ഈ ഗുണം പ്രതിഫലിക്കും. അത്യാവശ്യം ശ്രദ്ധ പുലര്‍ത്തി വാഹനം കൈകാര്യം ചെയ്യുന്നവര്‍ക്ക് വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് പോളിസി കാലയളവില്‍ അപകടങ്ങള്‍ ക്ലെയിം ചെയ്യേണ്ടി വന്നിട്ടുണ്ടാകില്ല. ഇത്തരക്കാര്‍ക്ക് നോ ക്ലെയിം ബോണസ് ഉപകാരപ്പെടും.

വാഹന ഇന്‍ഷൂറന്‍സിലെ നോ ക്ലെയിം ബോണസിനെ പറ്റിയുള്ള ധാരണകുറവ് പൊതുവിലുണ്ട്. ഇതിനാല്‍ തന്നെ പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് നല്ലൊരു തുകയുടെ ആനുകൂല്യം നഷ്ടപ്പെടുന്നുണ്ട്. രാജ്യത്തെ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് രാജ്യത്ത് വാഹനങ്ങള്‍ റോഡിലിറക്കാന്‍ തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പരിരക്ഷയെങ്കിലും ആവശ്യമാണ്.

ഇതുവഴി വാഹനം അപകടത്തില്‍പ്പെടുമ്‌ബോള്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്ന മറ്റുള്ളവര്‍ക്ക് പരിരക്ഷ ലഭിക്കും. എന്നാല്‍ വാഹനത്തിനും ഡ്രൈവര്‍ക്കും തേഡ് പാര്‍ട്ടിക്കും പരിരക്ഷ ലഭിക്കാന്‍ സമഗ്ര ഇന്‍ഷൂറന്‍സ് (comprehensive insurance) ആവശ്യമാണ്. ഇത് തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയത്തേക്കാള്‍ ഉയര്‍ന്ന തുകയായിരിക്കും.

മുന്‍ വര്‍ഷത്തെ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാത്തവര്‍ക്ക് ഇന്‍ഷൂറന്‍സ് കമ്ബനി നല്‍കുന്ന റിവാര്‍ഡാണ് നോ ക്ലെയിം ബോണസ്. ഇതുപ്രകാരം ഒരു വര്‍ഷം ക്ലെയിം ചെയ്തില്ലെങ്കില്‍ തൊട്ടടുത്ത വര്‍ഷത്തെ ഇന്‍ഷൂറന്‍സ് പുതുക്കുമ്‌ബോള്‍ പ്രീമിയം തുകയില്‍ നിന്ന് നിശ്ചിത തുക കുറവ് ലഭിക്കും. തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സില്‍ നോ ക്ലെയിം ബോണസിന്റെ ആനുകൂല്യം ലഭിക്കില്ല. സമഗ്ര ഇന്‍ഷൂറന്‍സ് കവറേജില്‍ (comprehensive insurance) മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

20 ശതമാനം മുതല്‍ 50 ശതമാനം വരെ ഇന്‍ഷൂറന്‍സ് തുകയില്‍ ഇളവ് ലഭിക്കും. എത്ര വര്‍ഷകാലം ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാതെ വാഹനം ഓടിച്ചു എന്നത് കണക്കാക്കി ഇളവ് കൂടും. ക്ലെയിം ചെയ്യാത്ത ആദ്യ വര്‍ഷത്തിന് ശേഷം ഇന്‍ഷൂറന്‍സ് പുതുക്കുമ്‌ബോള്‍ ഇന്‍ഷൂറന്‍സ് തുകയ്ക്ക് 20 ശതമാനം ഇളവ് ലഭിക്കും. രണ്ടാം വര്‍ഷം ഇത് 25 ശതമാനം ആകും. 5 വര്‍ഷം ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാതിരുന്നാല്‍ 50 ശതമാനം ഇളവ് ലഭിക്കും.

അധിക നിരക്കില്ലാതെ ഇന്‍ഷൂറന്‍സ് പോളിസി അടയ്ക്കാന്‍ സാധിക്കുന്നൊരു രീതിയാണിത്. വര്‍ഷങ്ങള്‍ കഴിയും തോറും നല്ലൊരു തുക ഇളവ് ലഭിക്കും. ഡ്രൈവര്‍മാര്‍ക്ക് നല്ല രീതിയില്‍ വാഹനം ഓടിക്കാനുള്ള പ്രചോദനം കൂടിയാണിത്. പോളിസി ക്ലെയിം ചെയ്യുകയോ, പോളിസി 90 ദിവസത്തിനുള്ളില്‍ പുതുക്കാതിരിക്കുകയോ ചെയ്താല്‍ ബോണസ് യോഗ്യത നഷ്ടപ്പെടും. പോളിസി ഹോള്‍ഡര്‍ക്കാണ് നോ ക്ലെയിം ബോണസ് ലഭിക്കുന്നത്.

ഇതിനാല്‍ തന്നെ പഴയ വാഹനം വില്‍പന നടത്തി പുതിയത് വാങ്ങുന്നവര്‍ക്ക് ബോണസ് ട്രാന്‍സ്ഫര്‍ ചെയ്ത് ഉപയോഗിക്കാം. കമ്ബനി മാറുമ്‌ബോഴും ഉപയോഗിക്കാം. ഇതോടൊപ്പം 90 ദിവസത്തിനുള്ളില്‍ നിയമപരമായ അവകാശികള്‍ക്ക് ബോണസ് ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ ചെറിയ അപകടങ്ങളില്‍ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്താല്‍ ഇളവിന് യോഗ്യത നഷ്ടപ്പെടും.
2008ല്‍ വാങ്ങിയ കാര്‍ 5 വര്‍ഷത്തിന് ശേഷം വില്പന നടത്തിയെന്ന് കണക്കാക്കുക. ക്ലെയിമുകളൊന്നുമില്ലാതെ 5 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ 50% നോ ക്ലെയിം ബോണസ് ലഭിക്കും. പുതിയ കാര്‍ വാങ്ങുമ്‌ബോള്‍ പോളിസിയിലേക്ക് ഇതുവരെ ലഭിച്ച നോ ക്ലെയിം ബോണസ് ട്രാന്‍സ്ഫര്‍ ചെയ്യാം. തുടര്‍ന്ന് ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ നിന്ന് കിഴിവ് ക്ലെയിം ചെയ്യാം.

Advertisement