സ്വാതന്ത്ര്യദിന പ്രാദേശിക ജാലകം

സ്വാതന്ത്ര്യദിനാഘോഷ റാലി നടത്തി

ശാസ്താം കോട്ട : രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ആചരിക്കുന്നതിന്റെ ഭാഗമായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളും ശാസ്താം കോട്ട റോട്ടറി ക്ലബ്ബും സംയുക്തമായി സ്വാതന്ത്ര്യദിനറാലി നടത്തി.
റൊട്ടേറിയൻ ഡി. ജേക്കബ് ഔപചാരികമായി റാലി ഉദ്ഘാടനം ചെയ്തു.
മൂന്നാം ക്ലാസ്സു മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളാണ് റാലിയിൽ പങ്കെടുത്തത്.


ശാസ്താം കോട്ട ക്ഷേത്രസമീപത്ത് നിന്നും ആരംഭിച്ച റാലിയിൽ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ചെണ്ടമേളം,എൻ. സി. സി കേഡറ്റുകളുടെയും , സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും പരേഡ് ,ഭാരതാംബ, ജവഹർലാൽ നെഹ്റു,ഝാൻസി റാണി, ഗാന്ധിജി, എന്നീ വിവിധ ദേശസ്നേഹികളുടെയും വേഷങ്ങളിൽ എത്തിയ കുട്ടികളും,
നാനാത്വത്തിൽ ഏകത്വം എന്ന മന്ത്രം സ്മരിക്കും വിധം വിവിധ സംസ്ഥാനങ്ങളിലെ വേഷമണിഞ്ഞെത്തിയ കുട്ടികളും,നിറപകിട്ടാർന്ന കാഴ്ചയായിരുന്നു. സ്കൂൾ ഡയറക്ടർ ഫാദർ. ഡോ. ജി എബ്രഹാം തലോത്തിൽ, പ്രിൻസിപ്പാൾ ബോണിഫേഷ്യ വിൻസെന്റ്, ജോജി ടി കോശി,ആർ. കെ അഹല്യ,ടെസ്സി തങ്കച്ചൻ,ബിജിലി ഹിൽഡ,സരിത സ്റ്റാൻലി എന്നിവർ നേതൃത്വം നൽകിയ റാലിബ്രൂക്ക്ലിൻ നോളജ് സെന്ററിൽ റോട്ടറി ക്ലബ്‌ ചെയർമാൻ സി. ആർ. ജി നായർ ദേശിയ പതാക
ഉയർത്തി സമാപനം നടത്തി.

പള്ളിശേരിക്കല്‍ ഇഎംഎസ് ഗ്രന്ഥശാല നടത്തിയ സ്വാതന്ത്ര്യദിനറാലിയില്‍ നിന്നും
കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളില്‍ നടന്ന സ്വാതന്ത്ര്യദിന റാലി

നാനാത്വത്തിൽ ഏകത്വം രാജ്യത്ത് നിലനിർത്തണം.
വേങ്ങ സെൻട്രൽ മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാലോഷം നടത്തി. ജമാഅത്ത് പ്രസിഡന്റ് എം. താജുദ്ദീൻ കുഞ്ഞ് ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സ്വാതന്ത്രദിനാഘോഷ റാലി ഇമാം ഹാഫിസ് സഈദ് സഖാഫി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നാനാത്വത്തിൽ ഏകത്വം നിലനിർത്തണമെന്ന് അഭിപ്രായപ്പെട്ടു. പരിപാടി

കൾക്ക് ജമാഅത്ത് സെക്രട്ടറി വേങ്ങ വഹാബ്, ട്രഷറർ പി.സജീവ്, അസ്സിസ്റ്റന്റ് ഇമാം ഷെഫീഖ് അസ്‌ലമി, അബ്ദുൽ മുത്തലിഫ്, ഷാജഹാൻ,അസീസ് കുട്ടി, നിസ്സാറുദ്ദീൻ, സുബേർ കുട്ടി, അബ്ദുൽ ഖലാം, അലിയാ കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.

ഗവ. എച്ച്എസ്എസ് ശാസ്താംകോട്ട സ്വാതന്ത്ര്യ ദിന റാലി

ശാസ്താംകോട്ട:- ശാസ്താംകോട്ട ഗവൺമെന്റ് ഹൈസ് സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും 75-ാം സ്വാതന്ത്ര്യ ദിന റാലി നടത്തി.

ചെണ്ട, വിവിധ വേഷവിധാനങ്ങൾ,പ്ലക്കാർഡുകൾ, സ്കൗണ്ട്സ്, NSS, റെഡ്ക്രോസ് തുടങ്ങിയ യൂണിറ്റുകളും റാലിയ്ക്ക് മാറ്റ് കൂട്ടി. പ്രിൻസിപ്പൽ സഫീന , ഹെഡ് മാസ്റ്റർ സിന്ധു , വിമല, ഷിഹാബ് , പി.റ്റി.എ അംഗങൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

പനപ്പെട്ടി ഗവ എല്‍പിഎസില്‍ സ്വാതന്ത്ര്യദിന റാലി

ശാസ്താംകോട്ട. പനപ്പെട്ടി ഗവ എല്‍പിഎസില്‍ സ്വാതന്ത്ര്യദിന റാലി,സമ്മേളനം മധുരവിതരണം എന്നിവ നടന്നു. ഡെഡ്മിസ്ട്രസ് ബിഐ വിദ്യാറാണി പതാക ഉയര്‍ത്തി സമ്മേളനത്തില്‍ യുവ കവി ബാലമുരളി അധ്യക്ഷത വഹിച്ചു.

എസ്എംസി പ്രസിഡന്‍റ് സത്താര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സജിത,പഞ്ചായത്ത് അംഗം പ്രസന്ന കുമാരി,
മുൻ ഹെഡ്മാസ്റ്റര്‍ അബ്ദുൾ സലിം എന്നിവര്‍ പ്രസംഗിച്ചു. സമ്മാനദാനം.,കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.

സ്വാതന്ത്ര്യ ദിന റാലി നടത്തി.

വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂൾ ഭാരതത്തിന്റ 75 മത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആലോഷിച്ചു. ഇതിന്റ ഭാഗമായി സംഘടിപ്പിച്ച സ്വാതന്ത്യദിന സന്ദേശ റാലി ഭരണിക്കാവിൽ ശ്രീ. കോവൂർ കുഞ്ഞുമോൻ MLA ഉത്ഘാടനം ചെയ്തു. വിദേശികൾ വാണ ഭാരതത്തിന്റ കറുത്ത ദിനങ്ങളും സ്വാതന്ത്ര്യനന്തര ഭാരതം കൈവരിച്ച നേട്ടങ്ങളെയും തദവസരത്തിൽ അദ്ദേഹം ഓർമ്മപ്പെടുത്തി. തുടർന്ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൈ. ഷാജഹാൻ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനൽകുമാർ , പി.റ്റി.എ പ്രസിഡന്റ് കുറ്റിയിൽ നിസാം എന്നിവർ സംസാരിച്ചു. പി.റ്റി.എ സെക്രട്ടറി സുരേഷ് നന്ദി രേഖപ്പെടുത്തി.

പ്രവർത്തനങ്ങൾക്ക് സ്കൂൾ ചെയർമാൻ എ എ റഷീദ്, മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ റ്റി.കെ രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ.യാസീർഖാൻ , പോഗ്രാം കോ ഓർഡിനേറ്റർ മ്മാരായ കിരൺ ക്രിസ്റ്റഫർ , സാലിം , സുബിരാജ് സ്റ്റാഫ് സെക്രട്ടറി ദീപ, വിദ്യാർഥി പ്രതിനിധികളായ അവിനാഷ് ശങ്കർ , സഫ സൈനുൾ എന്നിവർ നേതൃത്വം നൽകി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് കമ്മറ്റിയുടെ സ്വാതന്ത്ര്യ ദിനം

ഭരണിക്കാവ്. സ്വാതന്ത്ര്യ ദിനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. യൂണിറ്റ് പ്രസിഡന്റ് എ.കെ.ഷാജഹാൻ വ്യാപാര ഭവനിൽ പതാക ഉയർത്തി .

സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മധുരവിതരണം നടത്തി. ജനറൽ സെക്രട്ടറി കെ.ജി. പുരുഷോത്തമൻ , ട്രഷറർ വി.സുരേഷ് കുമാർ , മുഹമ്മദ് ഹാഷിം, ഷംനാദ് .ഷൈൻ,മുഹമ്മദ് ബാസിൽ, താജുദ്ദീൻ, ഷാജഹാൻ, ഷൈജു , പൂക്കുഞ്ഞ്, എന്നിവർ പങ്കെടുത്തു.

Advertisement