ഖത്തറിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച്‌ എയർ ഇന്ത്യ

ന്യൂഡല്‌‍ഹി: ഖത്തറിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച്‌ എയർ ഇന്ത്യ. ദോഹ-മുംബൈ റൂട്ടിലാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്.

ഒക്ടോബർ 30 മുതൽ ദോഹയിലേക്ക് പുതിയ വിമാനങ്ങൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ. ദോഹ-മുംബൈ-ദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് സർവീസ് നടത്തുന്ന്.

ഒക്ടോബർ 30-ന് ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള നോൺ-സ്റ്റോപ്പ് എയർ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12:45-ന് പുറപ്പെട്ട് വൈകുന്നേരം 6:45-ന് മുംബൈയിൽ ലാൻഡ് ചെയ്യും. 920 റിയാലാണ് ടിക്കറ്റ് വില. നിലവിൽ 2023 മാർച്ച്‌ 19 വരെ ബുക്കിംഗ് ലഭ്യമാണ്.

Advertisement