കൊട്ടാരക്കര: പ്രശസ്ത ഭാഗവത യജ്ഞാചാര്യയും താമരക്കുടി ജ്ഞാനകുടീരം ആശ്രമ മഠാധിപതിയുമായിരുന്ന സ്വാമിനി ശാരദാനന്ദ സരസ്വതി (87) സമാധിയായി. ഋഷികേശ് ശിവാനന്ദ സരസ്വതിയുടെ ശിഷ്യനായ ജ്ഞാനാനന്ദ സരസ്വതിയില്‍ നിന്ന് സന്യാസം സ്വീകരിച്ച ശാരദാനന്ദ സരസ്വതി സപ്താഹയജ്ഞം, ഭജന, പ്രഭാഷണം, സത്സംഗം തുടങ്ങിയവയിലൂടെ നിരവധി പേര്‍ക്ക് ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ അറിവുകള്‍ പകര്‍ന്നു കൊടുത്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ സപ്താഹ യജ്ഞ ആചാര്യയായും സനാധന ധര്‍മ്മ പ്രചാരകയായും പ്രവര്‍ത്തിച്ചു. ഇതിനോടകം ആയിരത്തോളം സപ്താഹ യജ്ഞങ്ങള്‍ നടത്തിയിട്ടുണ്ട്.