അൻപതുകാരന് അപൂർവ്വ രോ​ഗാവസ്ഥ; രോ​ഗം തിരിച്ചറിഞ്ഞത് ലൈം​ഗികബന്ധത്തിനിടെ

ന്യൂയോർക്ക്: ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ അൻപതുകാരന്റെ ലിംഗം തെന്നിമാറുകയും ഒടിവ് സംഭവിക്കുകയും ചെയ്തതായി റിപ്പോർട്ട്. തുടർന്ന് ലിംഗത്തിന്റെ നിറം മാറുകയും ചെയ്തു.
പരിശോധനയിൽ ലിംഗത്തിന് പൊട്ടൽ സംഭവിച്ചതായി കണ്ടെത്തി. തുടർന്ന നടത്തിയ കൂടുതൽ പരിശോധനകളിലാണ് ഇയാളിലെ അപൂർവ രോഗാവസ്ഥ (eggplant deformity)തിരിച്ചറിഞ്ഞത്. ഇന്റർനാഷ്ണൽ ജേർണൽ ഓഫ് സർജറി കേസ് റിപ്പോർട്ടിസിലാണ് അപൂർവ ‘വഴുതന വൈകല്യ’ത്തെക്കുറിച്ച് പറയുന്നത്.

ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ 50 കാരന് ലിംഗത്തിൽ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ഉദ്ധാരണ ശേഷി നഷ്ടമാകുകയും മൂത്രനാളിയിൽ നിന്നും രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. തുടർന്ന് ലിംഗം പർപ്പിൾ നിറമായി മാറുകയും ചോദ്യചിഹ്നം പോലെ ഒരു വശത്തേക്ക് വളയുകയും ചെയ്തു. ഇതിനിടെ മൂത്രത്തിന്റെ ഒഴുക്ക് തടസപ്പെട്ടതിനെത്തുടർന്ന് മൂത്രനാളിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു.

ലിംഗം ലൈംഗിക വേളയ്ക്കിടെ വഴുതി പോകുകയും ആഘാതം സംഭവിക്കുന്നതിനെയുമാണ് വഴുതന വൈകല്യം എന്നു പറയുന്നത്. ചില വേളകളിൽ ലിംഗത്തിലെ വീക്കം മൂത്രനാളിയെ ബാധിക്കും. ചികിത്സ തേടിയില്ലെങ്കിൽ സ്ഥിരമായ വൈകല്യമാകും ഫലം.

“ലിംഗത്തിന് ഒടിവ് സംഭവിക്കുന്നത് അപൂർവമായാണ്. ഒടിവ് അവഗണിച്ചാൽ അത് രോഗാവസ്ഥയ്ക്ക് കാരണമാകും. പ്രത്യേകിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ. കേസുകൾ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ലിംഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടി വരും. ഇത് ഗുരുതരമായ സങ്കീർണതയ്ക്ക് കാരണമാകും. ലൈംഗിക ബന്ധത്തിനിടെ ലിംഗത്തിന് പൊട്ടലുണ്ടായ സംഭവം ഞങ്ങൾ അവതരിപ്പിക്കുന്നു.” എന്ന മുഖവുരയോടെയാണ് ലേഖനം ആരംഭിക്കുന്നത്.

പൊട്ടൽ സംഭവിച്ച ലിംഗം ശസ്ത്രക്രിയയ്ക്ക് ശേഷം പൂർവാവസ്ഥയിലേക്ക് എത്താൻ നാല് മാസത്തോളം വേണ്ടിവന്നുവെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

ലിംഗത്തിന് പരിക്കു പറ്റുന്ന സാഹചര്യത്തിൽ അൾട്രാസോണോഗ്രാഫി, എംആർഐ തുടങ്ങിയ പരിശോധനയിലൂടെ ഒടിവ് കണ്ടെത്താൻ സാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒടിവ് കണ്ടെത്തിയാലുടൻ ശസ്ത്രക്രിയ നടത്തണം. കോർപ്പസ് കാവർനോസം, ട്യൂണിക്ക ആൽബുജീനിയ, ബക്കിന്റെ ഫാസിയ എന്നിവയുടെ പൊട്ടലുകൾ തുന്നിച്ചേർക്കാൻ കഴിയുമെന്നും അനസ്റ്റോമോസിസ് ഉപയോഗിച്ച് മൂത്രനാളി പുനർനിർമ്മിക്കാവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒടിവ് സംഭവിച്ചാൽ ഉടൻ വൈദ്യ സഹായം തേടിയില്ലെങ്കിൽ ഉദ്ധാരണ ശേഷിയേയും മൂത്രമൊഴിക്കാനുള്ള കഴിവിനെയും ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Advertisement