കൊറോണയ്‌ക്കെതിരെ പോരാടാന്‍ മൂക്കില്‍ കൂടി ശ്വസിക്കാന്‍ കഴിയുന്ന വാക്‌സിനാണ് ഏറെ ഫലപ്രദമെന്ന് ഗവേഷകര്‍

ടൊറന്റോ: മൂക്കില്‍ കൂടി ശ്വസിക്കാവുന്ന വാക്‌സിനാണ് കൊറോണയ്‌ക്കെതിരെ പോരാടാന്‍ ഏറെ ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്‍. കാനഡയിലെ ടൊറന്റോയിലെ മക് മാസ്റ്റര്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇത്തരം വാക്‌സിന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തില്‍ മുഴുകിയിരിക്കുന്നത്.കൊറോണയ്‌ക്കെതിരെ പോരാടാന്‍ മൂക്കില്‍ കൂടി ശ്വസിക്കാന്‍ കഴിയുന്ന വാക്‌സിനാണ് ഏറെ ഫലപ്രദമെന്ന് ഗവേഷകര്‍
ടൊറന്റോ: മൂക്കില്‍ കൂടി ശ്വസിക്കാവുന്ന വാക്‌സിനാണ് കൊറോണയ്‌ക്കെതിരെ പോരാടാന്‍ ഏറെ ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്‍. കാനഡയിലെ ടൊറന്റോയിലെ മക് മാസ്റ്റര്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇത്തരം വാക്‌സിന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തില്‍ മുഴുകിയിരിക്കുന്നത്.

കൊറോണയ്‌ക്കെതിരെയുള്ള പുതുതലമുറ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സര്‍വകലാശാലയിലെ പാതോളഝി ആന്‍ഡ് മൊളിക്യുലാര്‍ മെഡിസിന്‍ പ്രൊഫസര്‍ ഫിയോന സ്‌മെയില്‍ പറഞ്ഞു. മൃഗങ്ങളില്‍ ഇതിനകം തന്നെ പരീക്ഷിച്ച വാക്‌സിന്‍ കൂടുതല്‍ കാലം കോവിഡിനെതിരെ പ്രവര്‍ത്തിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു. ഭാവിയിലെ കൊറോണ വകഭേദങ്ങളെ നേരിടാന്‍ ഇത് പര്യാപ്തമാണെന്നും ഗവേഷകര്‍ പറയുന്നു.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടും മുമ്പ് തന്നെ തങ്ങള്‍ ക്ഷയത്തിനെതിരെ ഇത്തരമൊരു ഇന്‍ഹൈലര്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ക്ഷയരോഗം ഇപ്പോഴും ദരിദ്ര-മധ്യവര്‍ത്തി രാജ്യങ്ങളില്‍ വന്‍തോതില്‍ വ്യാപിക്കുന്നുണ്ട്. കാനഡയിലെയും ഗോത്രവര്‍ഗമേഖലയില്‍ ക്ഷയ രോഗം വ്യാപകമാണ്.

കോവിഡ് രൂക്ഷമായതോടെ വാക്‌സിന് ആഗോളതലത്തില്‍ തന്നെ വലിയതോതില്‍ ആവശ്യക്കാരുണ്ടായി. ഇതോടെ ഫൈസര്‍, മൊഡേണ, അസ്ത്രസെനക പോലുള്ള വാക്‌സിനുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വികസിക്കപ്പെട്ടു. ഇത് വലിയ പ്രതിസന്ധിയില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തുകയും ചെയ്തു. മരണം പിടിച്ച് നിര്‍ത്താനും രോഗം പകരുന്നത് വലിയൊരളവില്‍ തടയാനും സാധിച്ചു. : എന്നാല്‍ കോവിഡിന്റെ പുതു വകഭേദങ്ങളെ അവ കാര്യക്ഷമമായി തടയുന്നില്ല. അത് കൊണ്ട് തന്നെ പുത്തന്‍തലമുറ വാക്‌സിനുകള്‍ കൂടുതല്‍ ഫലപ്രദമാകേണ്ടതുണ്ട്.

തങ്ങള്‍ പുത്തന്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങിയതായും ഗവേഷകര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ വാക്‌സിന്റെ സുരക്ഷയും രക്തം ശ്വാസകോശം തുടങ്ങിയവയിലുണ്ടാക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളും നിരീക്ഷിക്കും.

Advertisement